കള്ള പ്രചാരണങ്ങളുടെ ഘോഷയാത്ര നടത്തുന്നവരാണ് സിപിഎമ്മുക്കാർ ; ആരോപണവുമായി ബി.ഗോപാലകൃഷ്ണൻ
സിപിഎമ്മുകാർക്കെതിരെ ബിജെപി വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. കള്ള പ്രചാരണങ്ങളുടെ ഘോഷയാത്ര നടത്തുന്നവരാണ് സിപിഎമ്മുകാരെന്ന് അദ്ദേഹം ആരോപിച്ചു. 'ഭരണഘടന ചുട്ടു കരിക്കണണമെന്നും പകരം മനുസ്മൃതി പിന്തുടരണമെന്നും താൻ പറഞ്ഞെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദൻ പറഞ്ഞെന്നും അത് അസത്യമാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കുകയുണ്ടായി.
'സിപിഎമ്മുകാരുടെ സ്വഭാവമാണ് നുണ പ്രചാരണം നടത്തുക എന്നത് . വ്യാജപ്രചരണം നടത്തിയതിന് എം വി.ഗോവിന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ചു . അദ്ദേഹം പരസ്യമായി മാപ്പ് പറയണംമെന്നും ഇല്ലെങ്കിൽ 1 കോടി നഷ്ടപരിഹാരം നൽകണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെടുകയുണ്ടായി. .
https://www.facebook.com/Malayalivartha