'ഞാന്‍ റബര്‍ സ്റ്റാംപ് അല്ല; ആരും ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ല, അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ പോവുന്നില്ല; വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് വിഷയത്തില്‍ പിണറായി സർക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖാമുഖം; അടുത്ത നീക്കം ഇങ്ങനെ...

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് വിഷയത്തില്‍ പിണറായി സർക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖാമുഖം. നിയമസഭ ചേരാനിരിക്കെ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് എന്തിനെന്ന വ്യക്തതയാണ് താന്‍ സര്‍ക്കാരിനോട ആരാഞ്ഞിരിക്കുന്നതെന്ന് ഗവര്‍ണര്‍ ആഞ്ഞടിച്ചു. ആരും ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ പോവുന്നില്ല. താന്‍ റബര്‍ സ്റ്റാംപ് അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
2011 സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുതുക്കി വിഭജിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ചുരുങ്ങിയത് ഒരു വാര്‍ഡെങ്കിലും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കൂടുന്ന രീതിയിലായിരുന്നു ഓര്‍ഡിന്‍സ്. രണ്ടാഴ്ച മുമ്ബിറക്കിയ ഓര്‍ഡിന്‍സിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ വിഭജിച്ചാല്‍ ഇനി നടക്കാന്‍ പോകുന്ന പുതിയ സെന്‍സസില്‍ കെട്ടിടങ്ങളുടെ നമ്ബര്‍ ഉള്‍പ്പെടെ മാറുമെന്നതായിരുന്നു പ്രധാന പരാതി. എന്നാല്‍ ഈ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചില്ല
നിയമസഭ ചേരാന്‍ ദിവസം മാത്രമുള്ളപ്പോള്‍ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കുന്നത് എന്തിനാണ്? ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വ്യക്തത തേടിയിട്ടുണ്ട്. സര്‍ക്കാരുമായി കലഹത്തിനില്ല. എന്നാല്‍ എല്ലാവരും ഭരണഘടനയ്ക്കും നിയമത്തിനും താഴെയാണ്. അതിന് അതീതരാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ല. ഒരു കാര്യം വ്യക്തമാക്കാം, താന്‍ റബര്‍ സ്റ്റാംപ് അല്ല- ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കുന്നതിനു മുമ്ബ് തനിക്ക് അതുമായി ബന്ധപ്പെട്ട് തൃപ്തി വരേണ്ടതുണ്ട്.
എന്തുകൊണ്ടാണ് സര്‍ക്കാരിനോട് വ്യക്തത ആരാഞ്ഞതെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യങ്ങള്‍ പരസ്യമായി ഉന്നയിക്കാന്‍ താത്പര്യമില്ല. മന്ത്രിയും ഇക്കാര്യം പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി എകെ ബാലന്റെ വാര്‍ത്താ സമ്മേളനം പരാമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്ത ശേഷം മാധ്യപ്രവര്‍ത്തകര്‍ ആരാഞ്ഞാല്‍ എന്തുകൊണ്ടാണ് വ്യക്തത ആരാഞ്ഞതെന്നു വെളിപ്പെടുത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനോടുള്ള തന്റെ എതിര്‍പ്പില്‍ മാറ്റമില്ല. എന്നാല്‍ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ താന്‍ മാനിക്കുന്നു. അതിനോട് എതിര്‍പ്പില്ല. പക്ഷേ സംസ്ഥാനത്തിന്റെ ഭരണത്തലവനായ താന്‍ പത്രങ്ങളില്‍നിന്നാണ് സര്‍ക്കാരിന്റെ നീക്കം അറിഞ്ഞത്. ഇക്കാര്യം സര്‍ക്കാരിന് തന്നെ അറിയിക്കാമായിരുന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് അധികാരപരിധി ലംഘിക്കലാണ്. ഭരണഘടന ഓരോന്നിനും അധികാരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതു മറികടന്നാണ് പ്രമേയം പാസാക്കിയതെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
അതേസമയം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്ന വിഷയത്തില്‍ മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. വിഷയം നിയമവിദഗ്ധരുമായി ആലോചിക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വീണ്ടും ഗവര്‍ണറെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























