അമ്മയും നാല് വയസ്സുകാരിയും അന്തിയുറങ്ങുന്നത് റെയിൽവേ സ്റ്റേഷനിൽ...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ കാണുന്ന പതിവ്കാഴ്ചകളിൽ ഒന്ന് ഒരു അമ്മയും നാലുവയസ്സുകാരി മകളും ആണ്. വൈകുന്നേരമായാൽ ഹസീന റെയിൽവേ സ്റ്റേഷനിലെത്തും. നാലുവയസ്സുകാരിയെ അരികിലിരുത്തി നേരം വെളുപ്പിക്കും. നേരം വെളുത്താൽ തൃപ്രയാറിലെ വസ്ത്രശാലയിലേക്ക് ജോലിക്ക് പോകും..
സുരക്ഷിതമായി തലചായ്ക്കാൻ ഒരിടം ഇല്ലാത്തതിനാൽ ആണ് ആ അമ്മയും മകളും തൃസ്സൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി കഴിച്ചുകൂട്ടാൻ എത്തുന്നത് .സ്ത്രീ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും പേരിൽ നിരവധി പദ്ധതികളും രാത്രികാല യാത്രയും ആഘോഷമാകുന്നവർ അറിയാതെ പോകുന്ന ഒന്നുണ്ട് . ഇപ്പോഴും നമുക്ക് ചുറ്റും രാത്രി കഴിച്ചുകൂട്ടാൻ സുരക്ഷിതമായ ഇടമില്ലാതെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാണ്ടുകളിലും അഭയം പ്രാപിക്കേണ്ടി വരുന്ന സ്ത്രീകൾ ഇപ്പോഴും ഉണ്ട്
തൃപ്രയാർ കോതകുളം സ്വദേശിനി ഹസീനയാണ് കിലോമീറ്ററുകൾക്കിപ്പുറം തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി അന്തിയുറങ്ങുന്നത് . ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചെങ്കിലും ഏറെ താമസിയാതെ ഭർത്താവ് വിട്ടു പിരിഞ്ഞു .. ഭർത്താവ് ഉപേക്ഷിച്ച ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോയവളായതിനാൽ സ്വന്തം വീട്ടിൽ തിരികെ കയറ്റുന്നില്ല. ഏറെ നാളത്തെ ദുരിത ജീവിതത്തിനൊടുവിൽ ചെറിയ വരുമാനമാണെങ്കിലും തളിക്കുളത്തെ സ്റ്റേഷനറി കടയിൽ ജോലി തരപ്പെട്ടു
അതിനിടയിൽ ദുരവസ്ഥയറിഞ്ഞ് കടയിൽ ജോലിക്കുണ്ടായിരുന്ന ഒരാൾ വിവാഹ വാഗ്ദാനം നൽകി. ഇവർ എറണാകുളത്ത് മരടിൽ വാടകക്ക് വീടെടുത്തു താമസം തുടങ്ങി .എന്നാൽ ഹസീനയുടെ കൈവശമുണ്ടായിരുന്ന പണവും, സ്വർണവുമെല്ലാം വാങ്ങിയതിനുശേഷം അയാളുടെ ഭാവം മാറി . പിന്നീട് ക്രൂരപീഡനവും തുടങ്ങി. മക്കളെ മർദിക്കുന്നത് പതിവായി.
ഒരുദിവസം വീട്ടിൽ പോയിട്ട് വരാമെന്ന് അറിയിച്ച് പോയ നിധിൻ പിന്നീട് തിരിച്ചു വന്നില്ല. പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറി. വാടക നൽകാത്തതിനാൽ ഉടമ വീടൊഴിപ്പിച്ചു. ഇതോടെയാണ് റെയിൽവേ സ്റ്റേഷനെ ആശ്രയമാക്കിയത്. ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വനിത സെല്ലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തളിക്കുളത്തെ പൊതുപ്രവർത്തകൻ ഹസീനയുടെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും അംഗീകരിക്കാൻ വീട്ടുകാർ തയാറായില്ല. സഹായം തേടിയെത്തിയ വനിത കമ്മീഷനും കൈവിട്ടതായി ഈ യുവതി പറയുന്നു എന്നാണ് റിപ്പോർട്ട് .
https://www.facebook.com/Malayalivartha


























