കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങള്‍; ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ; മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും. തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അലന്‍ ഷുഹൈബും താഹ ഫസലും. എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോഴാണ് ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇരുവരും പറഞ്ഞു.
സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും തെണ്ടി നടന്നവരാണ്. തങ്ങള്‍ ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും അലനും താഹയും പറഞ്ഞു.
പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശികളായ അലന്റെയും താഹയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി അടുത്ത മാസം 14 വരെ നീട്ടാൻ എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടു. ഇരുവരെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റാനാണ് കോടതി നിർദേശം. ചോദ്യം ചെയ്യലിനായി ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുവരെയും ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
സിപിഎം പ്രവർത്തകരായിരുന്ന ഇരുവർക്കുമെതിരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ്(20) നിയമ വിദ്യാർഥിയും ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ട് പറമ്പിൽ താഹ ഫസൽ (24) ജേർണലിസം വിദ്യാർഥിയുമാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ഇവർ ലഘുലേഖകൾ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സിപിഎം ജില്ലാ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും എതിരായ തെളിവുകൾ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ജില്ലാകമ്മിറ്റിയംഗം പി.കെ. പ്രേംനാഥ് വിശദീകരിച്ചിരുന്നു
പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതു മുതല്‍ സി.പി.എം. പ്രതിരോധത്തിലാണ്. നവംബര്‍ മൂന്നിന് കേസ് സംബന്ധിച്ച വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നു. യുവാക്കള്‍ക്കെതിരേ യു.എ.പി.എ. ചുമത്തരുതെന്നതാണ് പാര്‍ട്ടി നിലപാട്. എല്‍.ഡി.എഫ്. ഭരണത്തില്‍ ഒരു നിരപരാധിക്കും നേരേ യു.എ.പി.എ. ചുമത്തുമെന്ന്ആരും കരുതി യിരുന്നില്ല. . എന്നാൽ അലൻ താഹ വിഷയത്തിൽ ഈ കണക്കുകൂട്ടലുകൾ എല്ലാം പിഴക്കുകയായിരുന്നു. പൊലീസിനെയും അവരുടെ പക്കലുള്ള തെളിവുകളേയും വിശ്വസിച്ചേ മതിയാകൂ എന്ന നിലപാടിലാണ് ആദ്യഘട്ടം മുതല്‍ മുഖ്യമന്ത്രി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഈ അഭിപ്രായത്തില്‍ പിണറായി വിജയന്‍ ഉറച്ചു നിന്നു. യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടു കൂടിയായപ്പോള്‍ മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ക്ക് ബലം കൂടുകയായിരുന്നു. . ഇതോടെ യു.എ.പി.എ. വിഷയത്തില്‍ ഭിന്നാഭിപ്രായമുള്ള നേതാക്കള്‍ പോലും പിന്‍വലിഞ്ഞു. മുഖ്യമന്ത്രിയേയും അതുവഴി കേരളത്തിലെ പൊലീസിനേയും വിശ്വാസത്തിലെടുക്കാന്‍ സി.പി.എം. നേതൃത്വം തയാറാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























