Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...

30 SEPTEMBER 2026 05:17 PM IST
മലയാളി വാര്‍ത്ത

മലബാറിന്റെ ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഐടി സംരംഭമായ 'ഹൈലൈറ്റ് സൈബർ ടവർ' കോഴിക്കോട്ട് ഉയരുന്നു. 2.5 ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ ഗ്രേഡ് എ കെട്ടിടത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 3-ന് കോഴിക്കോട് സൈബർപാർക്കിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും. അടുത്ത വർഷങ്ങൾക്കുള്ളിൽ 12 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസ് വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ സൈബർ ടവർ. 600 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമ്മിക്കുന്ന ഈ ടവർ, ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ അത്യാധുനിക ഐടി അടിസ്ഥാനസൗകര്യ സമുച്ചയമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളിൽ മലബാറിന്, പ്രത്യേകിച്ച് കോഴിക്കോടിന്, മികച്ച മുന്നേറ്റം നൽകുന്നതിനൊപ്പം പതിനായിരത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കും.

"മലബാറിന്റെ പ്രാദേശിക സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി. നമ്മുടെ പ്രഗത്ഭരായ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനും വളരാനും തിളങ്ങാനുമുള്ള സാധ്യതകളും അവസരങ്ങളും ഒരുക്കുക എന്നതാണ് ഹൈലൈറ്റ് സൈബർ ടവറിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും പുതിയ വഴികൾ തുറക്കുകയും ചെയ്യുന്നു." ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. "വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇടങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്പേസ് പൂർണ്ണമായും ലീസ് നൽകാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു. കർശനമായ ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊർജ്ജക്ഷമതയുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് മുൻഗണന നൽകി നിർമ്മിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ആഗോള സഹകരണം, നവ ആശയങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങൾക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ചടങ്ങിൽ വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ, എംപി എം. കെ. രാഘവൻ, കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, എംഎൽഎയും ഡിസിസി പ്രസിഡന്റുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ എം. എ. റസാഖ് മാസ്റ്റർ, ഫൈസൽ ബാബു, കെ. ജയന്ത്, പി.എം.എ. സമീർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്‌സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്‌സ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ഓഫീസ് പാർക്സ് എക്സിക്യൂട്ടീവ് മേധാവി ഹാനു ഷെൽക്ക് , ഹൈലൈറ്റ് ഹോൾഡിങ്‌സ് കോർപ്പറേറ്റ് ഹെഡ് സോണൽ സതീഷ് എന്നിവർ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (51 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends