സെൻകുമാറിനെ ഇറക്കിയത് ബി ജെ പിയോ ; വെള്ളാപ്പള്ളി നടേശനും മകനുമെതിരെ ആദായ നികുതി വകുപ്പ് അന്വേഷണത്തിന് സാധ്യത; വെള്ളാപ്പള്ളി നടേശനെതിരെ ഇൻറലിജൻസും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്ന സെൻകുമാറിന്റെയും സുഭാഷ് വാസുവിന്റെയും ആവശ്യം ബി ജെ പിയുടെ അറിവോടെ

വെള്ളാപ്പള്ളി നടേശനും മകനുമെതിരെ ആദായ നികുതി വകുപ്പ് അന്വേഷണത്തിന് സാധ്യത. ബിജെപിയുമായി ഉടക്കി നിൽക്കുന്ന വെള്ളാപ്പള്ളിയെ ചങ്ങലക്കിടാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇത്.
വെള്ളാപ്പള്ളി നടേശനെതിരെ ഇൻറലിജൻസും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്ന സെൻകുമാറിന്റെയും സുഭാഷ് വാസുവിന്റെയും ആവശ്യം ബി ജെ പിയുടെ അറിവോടെയാണെന്നാണ് വിവരം.
സുഭാഷ് വാസുവിനെ മുന്നിൽ നിർത്തി ബി ഡിജെ എസിനെ ഭിന്നിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം. തുഷാർ വെള്ളാപ്പള്ളിയും സംഘവും ഡൽഹിയിലെത്തി അമിഷ് ഷായെ വിരട്ടിയതിന്റെ ഫലമാണ് വെള്ളാ പള്ളിയും കമ്പനിയും ഇപ്പോൾ അനുഭവിക്കുന്നത്.
എസ് എൻ ഡി പിയിൽ കുത്തിതിരിപ്പുണ്ടാക്കി പൊളിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. എസ്. എൻ. സ്ഥാപനങ്ങളിലെ നിയമനത്തിന് വെള്ളാപ്പള്ളി കോഴ വാങ്ങിയതിനെതിരെ അന്വേഷണം വേണമെന്നാണ് സെൻകുമാറിന്റെ ആവശ്യം. കോളേജ് പ്രവേശനത്തിന് വേണ്ടി കുട്ടികളിൽ നിന്നും ലക്ഷങ്ങൾ പിരിക്കുന്നുവെന്നും സെൻകുമാർ ആരോപിച്ചു. 1600 കോടി വെള്ളാപ്പള്ളി കട്ടുമുടിച്ചു എന്നാണ് ആരോപണം. അധ്യാപക നിയമനത്തിന് കോഴ നൽകിയവർ നിയമത്തിന് മുന്നിലെത്തണമെന്നാണ് സെൻകുമാർ ആവശ്യപ്പെട്ടത്. അത് കോഴയായി കണക്കാക്കില്ലെന്നും കേസിൽ സാക്ഷിയാക്കാമെന്നും സെൻകുമാർ പറഞ്ഞു.
സുഭാഷ് വാസുവിനെ ബി ഡി ജെ എസിൽ നിന്ന് ഇറക്കി കൊണ്ടുവന്നത് സെൻകുമാറാണ്. തുഷാർ വെള്ളാപ്പള്ളി ഡെൽഹിയിൽ എത്തി ബിജെപിക്കെതിരെ സംസാരിച്ചതിനെ തുടർന്നാണ് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്. ബിജെപി നേതാക്കളോട് വിഷയത്തിൽ ഇടപെടേണ്ടെന്ന് കേന്ദ്ര സർക്കാരും ബിജെപി നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഈഴവ സമുദായവുമായി ഒരു തരത്തിലും ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു.
വെള്ളാപ്പള്ളിയെ വിരട്ടി ഒപ്പം നിർത്താനാണ് ബിജെപിയുടെ ശ്രമം. മുമ്പും കേന്ദ്ര സർക്കാർ ഇത് ചെയ്തിട്ടുണ്ട്. അന്ന് വെള്ളാപള്ളിയെയും കമ്പനിയെയും കേന്ദ്ര സർക്കാർ കേസിൽ പെടുത്തി. അങ്ങനെയാണ് എൻ ഡി എയിൽ ചേർന്ന് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്. എന്നാൽ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ വെള്ളാപ്പള്ളി കളം മാറി. പിണറായിയെ ജയിപ്പിക്കാൻ വെള്ളാപ്പള്ളി കാര്യമായ സംഭാവന നൽകിയിരുന്നു. പിണറായി വെള്ളാപ്പള്ളിയെ നേരിട്ട് കണ്ടു. ആലപ്പുഴയിൽ ലോക്സഭാ തെരഞ്ഞടുപ്പിൽ ആരിഫ് ജയിച്ചതിന് പിന്നിലും വെള്ളാപ്പള്ളി ആണെന്ന് ബിജെ പി കരുതുന്നു.
കേരളത്തിൽ നടേശൻ മുതലാളിയെ ഒപ്പം നിർത്തി കൊണ്ടു പോയിട്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്ന് ബിജെപി മനസിലാക്കിയതിന്റെ ഫലമാണ് സുഭാഷ് വാസുവിന്റെ ഉടക്കും സെൻകുമാറിന്റെ പത്ര സമ്മേളനവും. പിണറായി വെള്ളാപ്പള്ളിയെ വീഴ്ത്തിയ വഴിയേ തന്നെയാണ് അമിത ഷായും നീങ്ങുന്നത്. ചുരുക്കത്തിൽ സമ്മർദ്ദത്തിലായിരിക്കുന്നത് നടേശനും മകനും തന്നെയാണ്.
കേരളത്തിൽ ഇവർക്ക് ഭയത്തിന്റെ കാര്യമില്ല. കാരണം സംസ്ഥാനസർക്കാർ അവരുടെ പോക്കറ്റിലാണ്. എന്നാൽ ആദായ നികുതി ഭീകരൻമാർ എത്തിയാൽ എന്തു ചെയ്യുമെന്ന രൂപം വെള്ളാപ്പള്ളിക്കും കമ്പനിക്കുമില്ല.
https://www.facebook.com/Malayalivartha


























