സ്‌കൂള്‍ പരിസരത്ത് വ്യാപകമായി വില്‍ക്കപ്പെടുന്നു സിറിഞ്ച് മിഠായി, അധ്യാപകരും രക്ഷിതാക്കളും ആശങ്കയില്‍!

സിറിഞ്ച് മിഠായി വില്‍പ്പന സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപകമായതോടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ആശങ്കയിലായി. സ്‌കൂള്‍ കുട്ടികളെ ഉദ്ദേശിച്ചാണ് സിറിഞ്ചിനുള്ളില്‍ മധുരപദാര്‍ഥം നിറച്ച രീതിയിലുള്ള മിഠായി വില്‍ക്കപ്പെടുന്നത്. സിറിഞ്ചിന് പുറത്ത് ഒട്ടിച്ച സ്റ്റിക്കറില്‍ നിര്‍മാതാക്കളുടെ പേരോ മറ്റുവിവരങ്ങളോ രേഖപ്പെടുത്തിയിട്ടുമില്ല.
ധാരാളം കുട്ടികളാണ് വെറും അഞ്ചുരൂപ മാത്രമുള്ള ഇത് ദിവസേന വാങ്ങിക്കഴിക്കുന്നത്. ആശുപത്രികളില്‍ നിന്നും ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്നുറപ്പ് ആണ്.
https://www.facebook.com/Malayalivartha


























