വിവാഹത്തലേന്ന് വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോൾ വധു സ്വർണവും വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി നൽകിയ പുടവയും സംഭാവന കിട്ടിയ പണവുമായി മുങ്ങി... മടവൂർ ആണ് സംഭവം

വിവാഹത്തലേന്ന് വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോൾ വധു സ്വർണവും വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി നൽകിയ പുടവയും സംഭാവന കിട്ടിയ പണവുമായി മുങ്ങി... മടവൂർ ആണ് സംഭവം
വിവാഹത്തലേന്ന് മടവൂർ സ്വദേശിനിയായ 19 കാരിയാണ് മുങ്ങിയത്. കുറുഞ്ചിലക്കാട് സ്വദേശിയായ 26 കാരനുമായി ഇന്ന് രാവിലെ പള്ളിക്കലെ കല്യാണമണ്ഡപത്തിൽ വിവാഹം നടക്കാനിരിക്കെയാണ് പൊന്നും പണവുമായി വധു ഒളിച്ചോടിയത് . ഇന്നലെ രാത്രി വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി പുടവ നൽകിയിരുന്നു. രാത്രി പതിനൊന്നുമണിവരെ ബന്ധുക്കൾക്കൊപ്പം കഴിയുമ്പോഴും പ്രത്യേകിച്ച് ഒരു ഭാവമാറ്റവും വധുവിന് ഇല്ലായിരുന്നു. എന്നാൽ വീട്ടുകാരും ബന്ധുക്കളും ഉറക്കമായതോടെ സ്ത്രീധനമായി നൽകാൻ കരുതിവച്ചിരുന്ന സ്വർണവും സ്വീകരണചടങ്ങിൽ നിന്ന് ലഭിച്ച പണവും കൈക്കലാക്കി മുങ്ങി .
ബ്രോക്കറാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പുലർച്ചെ വരന്റെ വീട്ടുകാരെ അറിയിച്ചത്. വിവാഹചടങ്ങിന് പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വധുവിന്റെ തിരോധാനം വരനെയും കുടുംബത്തെയും ആശങ്കയിലാക്കി. വരന്റെ വീട്ടുകാരുടെ പരാതിയിൽ കല്ലറ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























