മൊട്ടത്തലയിൽ, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം; ട്ടി സെലിബ്രിറ്റിയെ ക്ളണ്ടുപിടിക്കാൻ പാടുപെട്ട് സിനിമാ പ്രേമികൾ

മൊട്ടത്തലയിൽ, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടവുമായിരിക്കുന്ന ഈ കുട്ടി സെലിബ്രിറ്റി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. എന്നാൽ സെലിബ്രിറ്റി കുട്ടിയെ തിരിച്ചറിയാൻ കുറച്ച് പാടാണെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരങ്ങളുടെ ചെറുപ്പകാല ഫോട്ടോകള്‍ കണ്ടാല്‍ പോലും അതാരാണെന്ന് പറയാൻ കഴിയുന്ന സിനിമാ പ്രേമികൾക്ക് ഇതൽപ്പം കടുപ്പം തന്നെ.
എന്നാൽ താരം മറ്റാരുമല്ല , തെന്നിന്ത്യൻ താരം സമീറ റെഡ്ഡിയുടെ ബാല്യകാല ഫോട്ടോ ആണിത്. താരം തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
തന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ ചിത്രങ്ങളും സമീറ എപ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രസവം കഴിഞ്ഞു ഭാരം വര്‍ധിച്ചതും മറ്റും തന്നെ വല്ലാതെ തളര്‍ത്തിയെന്ന് സമീറ അടുത്തിടെ പറഞ്ഞിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയെയും ചുറ്റുമുള്ള ആളുകളുടെ കുത്തുവാക്കുകളെയും താരം വിമര്‍ശിക്കുന്നുണ്ട്. എല്ലാ പുതിയ അമ്മമാരും സ്വയം ആവശ്യമായ പരിചരണം നല്‍കണം എന്നാണ് സമീറ പറയുന്നത്.
ബോളിവുഡില്‍ ഒരുപിടി വേഷങ്ങള്‍ ചെയ്തതിന് ശേഷം വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സമീറ റെഡ്ഡി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സമീറയിപ്പോള്‍.
https://www.facebook.com/Malayalivartha


























