കാണാതെ പോകുന്ന മുതലുകളുടെ വിവരം പോലീസ് വെബ്‌സൈറ്റില്‍ ലഭിക്കും

മലപ്പുറം ജില്ലാ പോലീസ് വെബ്‌സൈറ്റിലൂടെ, കളവുപോയതോ അല്ലെങ്കില്‍ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയുടെയും അവകാശികളില്ലാതെ കാണപ്പെടുന്ന ഇത്തരം സാധനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേക്കുറിച്ചു പൊതുജനങ്ങള്‍ക്കു നേരിട്ടു വിവരം നല്‍കാം.
വിവരങ്ങള്‍ നല്‍കേണ്ടത് nm.mpm.pol@kerala.gov.in എന്ന ഇമെയിലിലേക്കാണ്. ഇമെയില്‍ ചെയ്യുമ്പോള്‍ പരാതി ഏതു പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചുവെന്നുള്ള വിവരം, പരാതി നല്‍കിയതിനു ലഭിച്ച രശീതി നമ്പര്‍, നഷ്ടപ്പെട്ടതോ അവകാശികളില്ലാതെ കാണപ്പെട്ടതോ ആയ മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ അതിന്റെ ഐഎംഇഐ നമ്പറുകളും വാഹനം ആണെങ്കില്‍ രജിസ്റ്റര്‍ നമ്പര്‍, ചേസിസ് നമ്പര്‍ തുടങ്ങിയവയും ലാപ്‌ടോപ്പ് പോലെയുള്ളവയാണെങ്കില്‍ കമ്പനി പേര്, സീരിയല്‍ നമ്പര്‍ തുടങ്ങിയവയും ചേര്‍ത്താണ് മെയില്‍ ചെയ്യേണ്ടത്.
നിങ്ങള്‍ നല്‍കുന്ന ഇത്തരം വിവരങ്ങളും പോലീസ് സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഒരു സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍, വാഹനം, ലാപ്‌ടോപ്പ് തുടങ്ങിയവ വില്‍ക്കപ്പെടുമ്പോഴും വാങ്ങുമ്പോഴും അല്ലെങ്കില്‍ അവകാശികളില്ലാതെ കാണപ്പെടുമ്പോഴും അതു നഷ്ടപ്പെട്ടതോ കളവു പോയതോ ആണോയെന്നു പരിശോധിക്കാനും അതു സംബന്ധിച്ച് പോലീസിനു വിവരം നല്‍കാന്‍ ആളുകള്‍ക്കു കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. ഇങ്ങനെയൊരു സൗകര്യം നിലവിലില്ലാത്തതിനാല്‍ ഒട്ടേറെ പേര്‍ അബദ്ധങ്ങളില്‍ പെടാറുണ്ട്. അതൊഴിവാക്കുകയാണ് ലക്ഷ്യം.
malappurampolice.gov.in എന്ന ലിങ്കില്‍ പൊതുജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ്.
https://www.facebook.com/Malayalivartha


























