Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര നേതൃത്വം ഇടപെട്ടു, കെഇ ഇസ്മായില്‍ പിന്‍മാറി, കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

02 MARCH 2015 02:32 PM IST
മലയാളി വാര്‍ത്ത.

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. മത്സരത്തിന്റെ വക്കിലെത്തിയ സംഭവ വികാസങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പരിസമാപ്തി. അവസാന നിമിഷം കെ.ഇ.ഇസ്മയില്‍ പിന്മാറിയതോടെയാണ് കാനം തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സമ്മേളനത്തില്‍ നേരത്തെ തന്നെ കാനവും ഇസ്മായിലും തമ്മില്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഭിന്നത നിലനിന്നിരുന്നു. ഇത് സമ്മേളനത്തിലും പ്രതിഫലിച്ചു.
സമ്മേളനത്തില്‍ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചത്. പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് പ്രധിനിധികള്‍ തമ്മില്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്ന സ്ഥിതിവരെയുണ്ടായി. പരസ്പരം \'വാടാ, പോടാ\' വിളി വരെയായി. അച്ചടക്കം പാലിക്കാത്തവര്‍ സമ്മേളന ഹാള്‍ വിട്ട് പുറത്ത് പോകണമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞിട്ടും ബഹളം തുടര്‍ന്നതോടെ ചര്‍ച്ച മുറിഞ്ഞു. ഒടുവില്‍ മുല്ലക്കര രത്‌നാകരന്‍, പി.എസ്. സുപാല്‍ തുടങ്ങിയവരും ഇടപെട്ട് ഇരുപക്ഷത്തെയും ശാന്തരാക്കിയ ശേഷമാണ് ചര്‍ച്ച തുടര്‍ന്നത്.
പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയായി അടുത്ത ബഹളം . നിലവിലുണ്ടായിരുന്ന ഒന്‍പത് ഒഴിവുകളെ കൂടാതെ ഒഴിയുന്ന 20ശതമാനം അംഗങ്ങളുടെ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടി വന്നു. ഇതിലും ഇരുപക്ഷവും ചേരിപിടിച്ചു. തുടര്‍ന്നാണ്‌ കേന്ദ്ര നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കെഇ ഇസ്മായിലുമായി കേന്ദ്ര നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹം അവസാനം പിന്‍മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (23 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (24 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (26 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (31 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (33 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (42 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (45 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (46 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (50 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (53 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (57 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (59 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends