Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു

05 AUGUST 2026 04:40 PM IST
മലയാളി വാര്‍ത്ത

ഡി.ആര്‍. കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു. എബോളയുടെ ബൂന്‍ഡിബുഗ്യോ വകഭേദം മൂലമുണ്ടായ രോഗബാധയില്‍ ഇതിനകം 1707 പേര്‍ മരിച്ചുവെന്നും 3802 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്നും ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 17,000ലേറെ പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി. ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണ് നിലവിലുള്ളത്. എബോളയുടെ മുന്‍കാല വ്യാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി വേഗത്തില്‍ വ്യാപിക്കുന്ന ബൂന്‍ഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ നിലവിലില്ല.

മുന്‍കാല വ്യാപനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ പരീക്ഷണാത്മക ചികിത്സകള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ ആര്‍&ഡി ബ്ലൂപ്രിന്റ് പ്രോഗ്രാമിന്റെ ആക്ടിംഗ് മേധാവി വസീ മൂര്‍ത്തി പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമേ പരീക്ഷണാത്മക മരുന്നുകളും വാക്‌സിനുകളും ഫലപ്രദമാണോ എന്ന് നിര്‍ണ്ണയിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും കിഴക്കന്‍ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി എന്ന ഉള്‍പ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ നൂറിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സമ്പര്‍ക്കം കണ്ടെത്താന്‍ വൈകുന്നതും സായുധ സംഘങ്ങളുണ്ടാക്കുന്ന അക്രമവും ആരോഗ്യ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും ആരോഗ്യ പ്രവര്‍ത്തകരോടുള്ള വിശ്വാസമില്ലായ്മയുമൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നതായി അധികൃതര്‍ പറയുന്നു.

20142016 വ്യാപനത്തില്‍ 28,000 കേസുകള്‍ സ്ഥിരീകരിക്കുകയും 11,000 രോഗികള്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ വ്യാപനത്തില്‍ രണ്ടുമാസത്തിനുള്ളില്‍ത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തില്‍ 20142016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തില്‍ 2,500 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (30 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (43 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (47 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends