Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

05 AUGUST 2026 04:31 PM IST
മലയാളി വാര്‍ത്ത

യുദ്ധം തരിപ്പണമാക്കിയ ഇറാനില്‍ കൊടുംപട്ടിണി. വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു. ഉപയോഗിച്ചു പകുതിയായ പെര്‍ഫ്യൂമുകള്‍ മാത്രമല്ല അടുക്കള പാത്രങ്ങള്‍ വരെ പിടിയാ വിലയ്ക്ക് വിറ്റ് പട്ടിണിയകറ്റുകയാണ് ഇറാനിലെ ജനത. കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്ന സാഹചര്യത്തിലെത്തിച്ചിരിക്കുന്നു മാസങ്ങള്‍ നീണ്ട യുദ്ധം. വിദ്യാര്‍ഥികളും ചെറുപ്പക്കാരും അവരുടെ ലാപ്പ് ടോപ്പുകളും കാറുകളും ബൈക്കുകളും വിറ്റ് ആഹാരത്തിന് വഴി തേടുന്ന ദയനീയാവസ്ഥയിലാണ് ഇറാനിപ്പോള്‍.

ഇറാനിലെ പത്തു കോടിയിലേറെ ജനങ്ങള്‍ ദിവസം രണ്ടു നേരം മാത്രമാണ് നിലവില്‍ ഭക്ഷണം കഴിക്കുന്നത്.യുദ്ധവും വ്യോമാക്രമണങ്ങളും കാരണം ഇറാനിലെ സാധാരണ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കിയിരിക്കുന്നു.പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം  മുന്നറിയിപ്പ് നല്‍കുന്നു. സംഘര്‍ഷം തുടരുകയാണെങ്കില്‍ വരുന്ന ജൂണ്‍ മാസത്തോടെ ഏകദേശം 4.5 കോടിയിലധികം ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ് മുന്നറിയിപ്പ്.

 

ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഎഫ്പി. യുദ്ധ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇവര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവിലെ യുദ്ധം മേഖലയിലെ വിതരണ ശൃംഖലയെ തകര്‍ക്കുകയും അത്യാവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ കാരണമാവുകയും ചെയ്തത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.യുദ്ധം മൂലം പശ്ചിമേഷ്യയില്‍ പലയിടത്തായി കൃഷിഭൂമികള്‍ നശിപ്പിക്കപ്പെട്ടു. ഗതാഗത മാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. ഇറാനിലും അയല്‍രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ കിട്ടാത്ത സ്ഥിതിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

 

കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും മാസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. സ്ത്രീകളും കുട്ടികളുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന ഇരകളാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.മാനുഷിക സഹായം എത്തിക്കുന്നതിന് യുദ്ധം വലിയ തടസം സൃഷ്ടിക്കുന്നു. സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും തടസ്സമില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുകയും ചെയ്തില്ലെങ്കില്‍ പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത പട്ടിണി ദുരന്തമായി യുദ്ധം മാറുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

 

അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ലോക ഭക്ഷ്യ പരിപാടി ആവശ്യപ്പെട്ടു. യുദ്ധം എത്രനാള്‍ തുടരുമെന്ന് വ്യക്തമല്ലെങ്കിലും തോറ്റുപിന്‍മാറാന്‍ ഇറാന്‍ ഇനിയും തയാറായിട്ടില്ല.അമേരിക്കയും ഇസ്രായേലും  ചേര്‍ന്ന് ഇറാനില്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടും പട്ടിണിയും ദാരിദ്ര്യവും വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പരിപാടി  മുന്നറിയിപ്പു നല്‍കി. ഇറാനില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. തുടര്‍ച്ചയായ ബോംബിംഗില്‍ ധാന്യപ്പുരകള്‍ വലിയ തോതില്‍ നശിച്ചതും പട്ടിണി വര്‍ധിപ്പിക്കാന്‍ പ്രധാന കാരണമായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍ യുദ്ധം ആഗോള എണ്ണവിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.

 

സാമ്പത്തികമായി തകര്‍ന്ന പാവപ്പെട്ട രാജ്യങ്ങളില്‍ ഇതിനകം തന്നെ കടുത്ത വിലക്കയറ്റം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍  ഇന്ധനവില, ഭക്ഷ്യവിലയിലുണ്ടാകുന്ന വര്‍ധന, വരുമാന നഷ്ടം, വ്യാപാര തടസങ്ങള്‍ എന്നിവയാണ് പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയാക്കുന്നത്.  ഇറാനെ മാത്രമല്ല യുദ്ധം  അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.  ഉയര്‍ന്ന ഇന്ധനച്ചെലവ്, വിലക്കയറ്റം, വരുമാനമില്ലായ്മ എന്നിവ ഈ രാജ്യങ്ങളിലെ ജനങ്ങളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നു.

 

ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണമായി അടച്ചിട്ടിരിക്കുന്നതിനാല്‍ എണ്ണക്കപ്പലുകളുടെ സര്‍വീസ് തടസപ്പെട്ടതാണ് എണ്ണവിപണിയെ ബാധിച്ചത്. സോമാലിയയില്‍ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന 65 ലക്ഷം ആളുകള്‍ 2026-ല്‍ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ഇത് 1.74 കോടി  ജനങ്ങളെ ബാധിച്ചേക്കാം. സൊമാലിയയിലെയും അഫ്ഗാനിസ്ഥാനിലെയും അഡീഷണലായി വരുന്ന മറ്റ് 25 ലക്ഷത്തോളം ആളുകള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.

എന്നാല്‍ യുദ്ധം നീണ്ടുപോയാല്‍ 23 ലക്ഷം ആളുകള്‍ കൂടി പുതുതായി ഈ പട്ടികയിലേക്ക് ചേരപ്പെടും. ഈ രണ്ട് രാജ്യങ്ങളും ഊര്‍ജത്തിനും ഭക്ഷണത്തിനുമായി പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്.ശ്രീലങ്കയില്‍ 13 ലക്ഷത്തോളം ആളുകള്‍ക്ക് തങ്ങളുടെ അടിസ്ഥാന ഭക്ഷണ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് പ്രവചനം.ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചെലവ് വര്‍ധിച്ചതോടെ അന്താരാഷ്ട്രതലത്തിലുള്ള മാനുഷിക സഹായ പ്രവര്‍ത്തനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. യുദ്ധം ഇനിയും ആറ് മാസത്തേക്ക് കൂടി നീണ്ടുപോവുകയാണെങ്കില്‍ 90 ലക്ഷത്തിലധികം ആളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ പൂര്‍ണമായി നിലച്ചുപോകുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (16 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (32 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (42 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (54 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends