അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആക്ഷേപഹാസ്യ പ്രസ്ഥാനം ആരംഭിച്ച മെയ് മുതൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ശ്രദ്ധാകേന്ദ്രമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പ്രചാരണത്തിൽ നിന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ പൂർണ്ണ തോതിലുള്ള പ്രതിഷേധമായി ഈ സംരംഭം പെട്ടെന്ന് വളർന്നു.ഇപ്പോഴിതാ, അഭിജീത്തിന്റെ ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അഭിജീത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജ്യോതിഷി സന്ദീപ് ബജാജ് നൽകിയ മറുപടി ഇങ്ങനെയാണ്,'അദ്ദേഹത്തിന്റെ ഭാവി കൂടുതൽ മോശമായിരിക്കും, കാരണം... ഇക്കാര്യം ഞാൻ നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട്... 2, 4, അല്ലെങ്കിൽ 8 എന്നീ സംഖ്യകൾ 'ജന്മ-വിധി' സംഖ്യകളായി വരുന്നവർ ജീവിതത്തിൽ ഒരു കുമിള പോലെയാണ്. അവർ പെട്ടെന്ന് ഉയർന്നുപൊങ്ങുകയും പിന്നീട് പൊട്ടിത്തകരുകയും ചെയ്യും'- ജ്യോതിഷി പറഞ്ഞു.അഭിജീത് ദിപ്കെ അടുത്ത വർഷം ജയിൽ വാസം അനുഭവിക്കേണ്ടിവരുമെന്നും ജ്യോതിഷി പറഞ്ഞു. അടുത്ത വർഷം അദ്ദേഹം വലിയ സമ്മർദ്ദം നേരിടേണ്ടിവരും.
ചിലപ്പോൾ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നേക്കാം. കാരണം, അടുത്ത വർഷം അദ്ദേഹത്തിന്റെ 'പേഴ്സണൽ ഇയർ' 4 ആയിരിക്കും.4 എന്ന സംഖ്യ 2, 8 എന്നീ സംഖ്യകളുടെ ശത്രുവാണ്.അതിനാൽ, അതീവ ജാഗ്രതയോടെ വേണം അദ്ദേഹം ഈ വർഷത്തെ മുന്നോട്ട് കൊണ്ടുപോകാൻ. നിലവിലെ വർഷം അദ്ദേഹത്തിന്റെ 'പേഴ്സണൽ ഇയർ' 3 ആയതിനാൽ, വലിയൊരു ഭാഗ്യം കൈവന്നതുപോലെ അദ്ദേഹത്തിന് തോന്നിയേക്കാം. എന്നാൽ ഫെബ്രുവരി 6ന് ശേഷം കാര്യങ്ങൾ മാറിമറിയും.അദ്ദേഹത്തിന് മേൽ വലിയ സമ്മർദ്ദം വന്നുചേരാൻ സാദ്ധ്യതയുണ്ട്'- ജ്യോതിഷി പറഞ്ഞു.
സംഖ്യാശാസ്ത്രത്തിൽ വിശ്വാസമുണ്ടെങ്കിൽ തന്റെ പേരിന്റെ സ്‌പെല്ലിംഗ് മാറ്റാൻ ജ്യോതിഷി അഭിജീത് ദിപ്‌കെയോട് ഉപദേശിച്ചു. അതേസമയം, ഈ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























