വിവാഹ ദിനത്തിൽ വരൻ കേട്ടത് ഞെട്ടിക്കുന്ന വാർത്ത; വിവാഹത്തലേന്ന് സ്ത്രീധനത്തുകയും സ്വർണ്ണവുമായി വധു ഒളിച്ചോടി; വധുവിന്റെ ക്രൂരതയിൽ ഞെട്ടി വരനും വീട്ടുകാരും

കതിർമണ്ഡപത്തിലേക്ക് ഏറെ പ്രതീക്ഷകളോടെയാണ് വരൻ പോകാനൊരുങ്ങിയത്. വരൻ മാത്രമല്ല വീട്ടുകാരും അതീവ സന്തോഷത്തിലായിരുന്നു. എന്നാൽ വിവാഹദിനത്തിൽ രാവിലെ തന്നെ വരനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാർത്ത. താൻ താലിചാർത്തി തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ കാത്തിരുന്ന പെൺകുട്ടി ഒളിച്ചോടി എന്ന വാർത്തയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് എത്തിയത്.
തിരുവനന്തപുരം കല്ലറ സ്വദേശിയാണ് വിവാഹത്തലേന്ന് വീട്ടുകാരറിയാതെ മുങ്ങിയത് . വീട്ടുകാർ വിവാഹത്തിനായി കരുതിവെച്ചിരുന്ന സ്ത്രീധന തുകയും പണവും എടുത്തുകൊണ്ടാണ് യുവതി ഒളിച്ചോടിയത്. മടവൂർ സ്വദേശിനിയായ 19 കാരിയാണ് വിവാഹത്തലേന്ന് മുങ്ങിയത്. കുറുഞ്ചിലക്കാട് സ്വദേശിയായ 26 കാരനുമായി ഇന്ന് രാവിലെ പള്ളിക്കലെ കല്യാണമണ്ഡപത്തിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാത്രി വരന്റെ വീട്ടിൽ നിന്നും പുടവ നൽകൽ ചടങ്ങിനായി ആളുകൾ എത്തിയിരുന്നു. എന്നാൽ ഈ സമയത്തും വധു യാതൊരു ഭാവ ഭേദവുമില്ലാതെ തന്നെയായിരുന്നു പെരുമാറിയത്. രാത്രി പതിനൊന്നുമണിവരെ ബന്ധുക്കൾക്കൊപ്പം സാധാരണ നിലയിൽ കഴിഞ്ഞ പെൺകുട്ടി വീട്ടുകാരും ബന്ധുക്കളും ഉറക്കമായശേഷമാണ് സ്ത്രീധനമായി നൽകാൻ കരുതിവച്ചിരുന്ന സ്വർണവും സ്വീകരണചടങ്ങിൽ നിന്ന് ലഭിച്ച പണവും കൈക്കലാക്കി മുങ്ങിയത്. രാവിലെ ആണ് പെൺകുട്ടി വീട്ടിൽ ഇല്ലായെന്ന വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ ബ്രോക്കറെ അറിയിക്കുകയായിരുന്നു. ബ്രോക്കർ ആണ് വരന്റെ വീട്ടിൽ കല്യാണ ദിവസം രാവിലെ വധു ഒളിച്ചോടിയ വിവരം അറിയിക്കുന്നത്.വിവാഹചടങ്ങിന് പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വധുവിന്റെ തിരോധാനം വരനെയും കുടുംബത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്. വരന്റെ വീട്ടുകാരുടെ പരാതിയിൽ കല്ലറ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























