സര്‍ക്കാരും ഗവര്‍ണറും തമ്മിൽ പ്രശ്നം ഇല്ല; പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നു; വിശദീകരണവുമായി എകെ ബാലൻ

സർക്കാരും ഗവർണ്ണറും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മന്ത്രി എകെ ബാലൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട ഓര്‍ഡിനൻസ് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഗവര്‍ണറുമായി യാതൊരു അഭിപ്രായ വ്യത്യാസവും സര്‍ക്കാരിന് ഇല്ലെന്ന് മന്ത്രി അറിയിച്ചു . ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിടാൻ വിസമ്മതിച്ചതിൽ ഭരണപരമായ ഒരു പ്രതിസന്ധിയുമില്ലെന്നും സർക്കാരും ഗവർണറും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പി സദാശിവം കേരള ഗവര്‍ണറായിരുന്ന സമയം ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഗവര്‍ണറുടെ അഭിപ്രായം കൂടി പരിഗണിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം . അങ്ങനെ എടുക്കുന്ന തീരുമാനത്തിന് ഗവര്‍ണറുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി . ഗവർണർ മനപൂർവ്വം പ്രശ്നമുണ്ടാക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല എന്നും അദ്ദേഹം എടുത്തു പറഞ്ഞു .അടിയന്തര സാഹചര്യം എന്താണ് എന്ന് മാത്രമായിരുന്നു ഗവർണർ ആരാഞ്ഞത്. നിയമസഭയിൽ വച്ചാൽ പോരെ എന്നായിരുന്നു ഗവർണർ ചോദിക്കുന്നതെന്നും അദ്ദേഹത്തിന് കിട്ടിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്ങനെ സംശയമുന്നയിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി. നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് ഒരു തടസവുമില്ലെന്നും എകെ ബാലൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























