Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കണ്ണമംഗലത്ത് നാട്ടുകാരെ ഉപദ്രവിച്ചു വന്നിരുന്ന പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു

16 JANUARY 2020 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...

'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

ആഴ്ചകളോളം കണ്ണമംഗലം നിവാസികളെ വിറപ്പിച്ച പരുന്തിനെ വനംവകുപ്പിന്റെ റാന്നിയില്‍ നിന്നുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം അധികൃതരെത്തി ഏറ്റെടുത്തു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് വലയില്‍ വീഴ്ത്തി പരുന്തിനെ പിടികൂടിയത്. കൂട്ടിലാക്കിയ പരുന്തിനെ ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

ബുധനാഴ്ച രാവിലെ വനംവകുപ്പ് ഡെപ്യൂട്ടി റെയിഞ്ചര്‍ ടി.ലിതേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.അജയകുമാര്‍, കെ.ആര്‍. ദിലീപ്, എഫ്. യേശുദാസന്‍, എം.എസ്. ഫിറോസ്ഖാന്‍ എന്നിവരെത്തിയാണ് പരുന്തിനെ കൊണ്ടുപോയത്. മാവേലിക്കര തഹസില്‍ദാര്‍ എസ്. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി.ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ശോഭാരാജന്‍ എന്നിവരും എത്തിയിരുന്നു. പരുന്തിനെ വൈകുന്നേരത്തോടെ പ്ലാപ്പള്ളി വനത്തില്‍ വിടുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് വയസ് പ്രായമുള്ള കൃഷ്ണപ്പരുന്താണ് കണ്ണമംഗലത്ത് കണ്ടതെന്ന് ഇവര്‍ പറഞ്ഞു.

ഗ്രാമത്തിന് ഭീഷണിയായ പരുന്തിനെ കുടുക്കാന്‍ നാട്ടുകാര്‍ പോലീസിനെയും റവന്യു അധികൃതരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വനംവകുപ്പുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പറന്നുനടക്കുന്ന പരുന്തിനെ പിടിക്കാന്‍ വകുപ്പില്ലെന്നായിരുന്നു മറുപടി. ഇതേതുടര്‍ന്ന് പ്രദേശവാസികളായ മണിക്കുട്ടന്‍ സജി, മനോജ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് മുന്നിട്ടിറങ്ങിയത്.

കണ്ണമംഗലം പ്രദേശത്തെ ഇരുപതോളം പേര്‍ക്കാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പരുന്തിന്റെ കൊത്തേറ്റത്. കണ്ണില്‍ കൊത്താനെത്തിയ പരുന്തില്‍ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കണ്ണില്‍ കൊത്തുന്നത് തടയാന്‍ ശ്രമിക്കവേ കൈയ്യില്‍ കൊത്ത് കിട്ടിയവരായിരുന്നു ഏറെപ്പേരും. മിക്കവരും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.

രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ചൊവ്വാഴ്ച സന്ധ്യയോടെ പരുന്തിനെ കൂട്ടിലാക്കാനായത്. ആക്രമണകാരിയായ പരുന്തിനെ കുടുക്കാന്‍ തിങ്കളാഴ്ച കെണിയും വെച്ച് കാത്തിരുന്നെങ്കിലും മറ്റൊരു പരുന്താണ് കെണിയിലായത്.

ചൊവ്വാഴ്ച പകല്‍ മുഴുവന്‍ ഇരയുമായി പരുന്തിനെത്തേടി നടന്നെങ്കിലും കണ്ടെത്താനായില്ല. സന്ധ്യയോടെ മാളിയേക്കല്‍ വീടിന് സമീപമുള്ള മരത്തില്‍ പരുന്തിനെ കണ്ടു. മീന്‍ വെച്ചുകൊടുത്തപ്പോള്‍ പരുന്ത് താഴെയെത്തി. ഒരാള്‍ കാലില്‍ പിടിച്ചപ്പോള്‍ കൈയ്യില്‍ കൊത്തി. തുടര്‍ന്ന് മറ്റുള്ളവര്‍ക്കും കൈയ്യില്‍ കൊത്തേറ്റു. കുതറിയ പരുന്തുമായി എല്ലാവരും താഴെവീണെങ്കിലും പിടി വിട്ടില്ല. ഉണ്ണിക്കൃഷ്ണന്‍ ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് പരുന്തിനെ മൂടിയാണ് അവസാനം പിടികൂടിയത്.

നാളുകളോളം തങ്ങളെ മുള്‍മുനയില്‍ നിറുത്തിയ പരുന്തിനെ വനംവകുപ്പുകാര്‍ കൂട്ടിലാക്കി കൊണ്ടുപോകുന്നത് കാണാന്‍ നിരവധിയാള്‍ക്കാര്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (28 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (40 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (45 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends