എസ്ഐ ഔദ്യോഗിക വേഷത്തില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം തുടങ്ങി

മട്ടന്നൂരില്‍ ആര്‍എസ്എസിന്റെ ഒരു പരിപാടിയില്‍ ഉദ്ഘാടകനായി, എസ്ഐ യൂണിഫോമില്‍ ങ്കെടുത്ത സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.കെ. രാജേഷിനെതിരെയാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ച നടന്ന മട്ടന്നൂര്‍ കിളിയങ്ങാട്ടെ സി.കെ. രഞ്ജിത്ത് അനുസ്മരണപരിപാടിയിലാണ് എസ്ഐ പങ്കെടുത്തത്. കിളിയങ്ങാട് വീരപഴശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്.
സി.കെ. രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തിയാണ് എസ്ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ഉദ്ഘാടനപ്രസംഗവും നടത്തി. ആര്‍എസ്എസ്-ബിജെപി നേതാക്കളായിരുന്നു മറ്റു പ്രസംഗകര്‍.
സ്‌പെഷല്‍ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം താന്‍ പങ്കെടുത്തത് ബോധവത്കരണ ക്ലാസിലാണെന്നാണ് കെ.കെ. രാജേഷിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha


























