കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ വൈകിയതിന് 500 രൂപ പിഴ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി എടിഒയെ ഉപരോധിച്ചു

കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ വൈകിയതിന് വലിയ തുക പിഴ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍ എടിഒ ചേംബര്‍ ഉപരോധിച്ചു.
ആലുവ ഡിപ്പോയില്‍ നിന്നുള്ള കണ്‍സഷന്‍ കാര്‍ഡാണ് വിദ്യാര്‍ത്ഥിനികള്‍ പുതുക്കാന്‍ വൈകിയത്.
പോലീസ് സ്ഥലത്തെത്തി എടിഒയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതിയ അപേക്ഷ നല്‍കി പിഴ ഇല്ലാതെ കാര്‍ഡ് കൊടുക്കുവാന്‍ തീരുമാനിച്ചു.
കാര്‍ഡ് പുതുക്കാന്‍ താമസിച്ചുപോയ 50-ഓളം കോളജ് വിദ്യാര്‍ഥിനികളോട് 500 രൂപ പിഴ അടയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്.
എന്നാല്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിബന്ധനകളില്‍ പുതുക്കാന്‍ അത്തരം ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് കുട്ടികള്‍ ആരോപിച്ചു.
ഉപരോധ സമയത്ത് സ്ഥലത്തുണ്ടായിരുന്ന യാത്രക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി ഇടപെടുകയും എടിഒയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























