വീട്ടമ്മയുടെ മാല പൊട്ടിച്ച കള്ളനെ കൈയ്യോടെ പൊക്കിയതിങ്ങനെ...

റോഡിലൂടെ നടന്നുപോയ വീട്ടമ്മ അറിയാതെ മാല പൊട്ടിച്ച കളളനെ കുടുക്കിയത് ഈ മൂന്നാം കണ്ണാണ്. വെള്ളാങ്ങല്ലൂര്‍ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാലയാണ് ബൈക്കില്‍ വന്നു കവര്‍ന്നത്. ഈ കേസില്‍ കോടന്നൂര്‍ നാരായണന്‍കാട്ടില്‍ ശരത്‌ലാലിനെ (31)യാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവര്‍ച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്.
https://www.facebook.com/Malayalivartha


























