Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആദ്യം വിശ്വസിക്കാനായില്ല... നാട്ടുകാരുടെ മുമ്പില്‍ നല്ല പിള്ളയായി നിന്ന മകന്റെ ചെയ്തികള്‍ കണ്ട് നാട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല; കോഴി വേസ്റ്റിടുന്ന സ്ഥലത്ത് പ്ലാസ്റ്റിക്‌ ബാഗില്‍ നിന്നും മനുഷ്യ ലൈംഗികാവയവവും മറ്റും കണ്ടെത്തിയതോടെ കഥ മാറി

17 JANUARY 2020 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...

'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കോഴിക്കോട് മുക്കത്ത് നടന്നത്. ചാലിയം കടപ്പുറത്തും മുക്കത്തും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ചാലിയത്ത് നിന്നും കൈകാലുകളും തലയും മുക്കത്ത് നിന്നും ഉടലും ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാള്‍ വണ്ടൂര്‍ സ്വദേശി ഇസ്മായീലാണെന്നു കണ്ടെത്തിയതിന് പിന്നാലെ പ്രതി മുക്കം സ്വദേശി ബിര്‍ജുവും അറസ്റ്റിലായി. പോലീസിന്റെ അന്വേഷണത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തായത്.

സ്വന്തം മാതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരം മറയ്ക്കാനും വാഗ്ദാനം ചെയ്ത ക്വട്ടേഷന്‍ പണം നല്‍കുന്നത് ഒഴിവാക്കാനുമാണ് ഇസ്മായീലിനെ ബിര്‍ജു കഷണങ്ങളാക്കി ഉപേക്ഷിച്ചത്. ഒരു കുറ്റാന്വേഷണ സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു സംഭവങ്ങളും കൊലപാതകത്തിന്റെ അന്വേഷണം നടന്ന പ്രക്രിയയും. സാങ്കേതിക വിദ്യയ്‌ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളുടെ സഹായവും കേസില്‍ ഗുണകരമായി.

2017 ജൂണില്‍ മുറിച്ചുമാറ്റപ്പെട്ട ഒരു കൈ കിട്ടിയതാണ് സംഭവത്തിലേക്ക് വെളിച്ചം വീശിയ ആദ്യസംഭവം. ഇടതുകൈയായിരുന്നു കണ്ടെത്തിയത്. പിറ്റേ ആഴ്ച അവിടെ തന്നെ മറ്റൊരുകയ്യും കണ്ടെത്തി. കിലോമീറ്ററുകള്‍ അപ്പുറത്ത് നിന്നുമാണ് മുക്കത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കോഴി വേസ്റ്റിനൊപ്പം കാലുകളും കൈകളുമില്ലാതെ ശരീരഭാഗം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ആരുടേതാണെന്നും ആരാണ് കൊല്ലപ്പെട്ടതെന്നും അറിയാന്‍ കഴിയാതെ പോലീസ് അന്വേഷണം വഴി മുട്ടിയപ്പോള്‍ 2018 ലായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മരിച്ചത് ആരെന്നോ കൊന്നത് ആരെന്നോ അറിയാതെ തുടങ്ങിയ ഒരു കേസിന് ജീവന്‍ വെയ്പ്പിച്ചത് ചാലിയം കടപ്പുറത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടി ഒരു തലയോട്ടി കണ്ടെത്തിയതാണ്.

ഇസ്മായീലാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിക്കുകയായിരുന്നു പോലീസിന്റെ ആദ്യ ശ്രമം. ഇസ്മായീല്‍ ഒരു പഴയ പ്രതാപിയുടെ വീട്ടില്‍ തോട്ടക്കാരനായി ജോലി ചെയ്തിരുന്നതായി പോലീസിന് വിവരം കിട്ടി. ഇവിടെ വെച്ച് ഒരാള്‍ക്ക് 25,000 രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു പഴയ കൊലപാതകത്തിന്റെയും അതുമായി ബന്ധപ്പെട്ട് കിട്ടേണ്ട ക്വട്ടേഷന്‍ തുകയായ ഒരു ലക്ഷം രൂപയെക്കുറിച്ചും ഇസ്മായീല്‍ പറയുമായിരുന്നെന്ന് പോലീസിന് വിവരം കിട്ടി. മുക്കംകാരനായ ഒരു കുഞ്ഞച്ചന്റെ അമ്മയോ ഭാര്യയോ ആരേയോ കൊലപ്പെടുത്തിയ കാര്യമാണ് ഇസ്മായീല്‍ പതിവായി പറഞ്ഞിരുന്നതെന്നും മനസ്സിലായി.

മുക്കത്ത്് അസ്വാഭാവികമായി മരണപ്പെട്ട സ്ത്രീകളുടെ വിവരം തേടിയായിരുന്നു അടുത്ത നീക്കം. ഇതില്‍ നിന്നും തൂങ്ങിമരിച്ച ഒരു 70 കാരിയുടെ വിവരം കിട്ടി. വേഷം മാറി നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ മരണത്തില്‍ അന്ന് തങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നതായും ഇപ്പോള്‍ കേസ് തേഞ്ഞുമാഞ്ഞു പോയെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സ്ത്രീ തൂങ്ങിമരിച്ച വീട് വിറ്റ് ഉടമ നാടുവിട്ടു പോയെന്നും ഇയാളുടെ പേര് ബിര്‍ജു എന്നാണെന്നും പോലീസ് മനസ്സിലാക്കി.

മുക്കം വിട്ടു പോയ ബിര്‍ജു വയനാട്ടില്‍ നിന്നും തുണി കോഴിക്കോട്ടേക്ക് കൊണ്ടു വരികയും തിരിച്ച് കൊണ്ടുപോകുകയും ചെയ്യുന്നതായി പോലീസ് മനസ്സിലാക്കി. ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരു ക്രൈസ്തവ സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ബിര്‍ജുവിനെ പിടിക്കാന്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ പോലീസ് പതുങ്ങിയിരുന്നെങ്കിലും വീട്ടിലെത്തിയ ബിര്‍ജു വണ്ടിയില്‍ കയറി എങ്ങോട്ടോ പോയി. എന്നാല്‍ വാഹനത്തിന്റെ 308 എന്ന അവസാന നമ്പര്‍ പോലീസ് കണ്ടെത്തി. ഇത് വെച്ച് ബിര്‍ജുവിന്റെ വാഹനം തിരിച്ചറിഞ്ഞു. ഇയാള്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കീഴടക്കി. എന്നാല്‍ ജീപ്പില്‍ നിന്നും ചാടി ഇയാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് മുക്കത്ത് വെച്ച് വീണ്ടും പിടിച്ചു.

രണ്ടു കൊലപാതക കേസുകളുടെ ചുരുളാണ് ബിര്‍ജുവിന്റെ മൊഴിയില്‍ അഴിഞ്ഞു വീണത്. 500 ഏക്കറിലധികം വസ്തു വകകളുള്ള ഒരു വലിയ ഭൂവുടമയുടെ കൊച്ചുമകനാണ് ബിര്‍ജു. ഇതില്‍ 50 ഏക്കര്‍ ബിര്‍ജുവിന്റെ പിതാവിന് പരമ്പരാഗത സ്വത്തായി കിട്ടി. ധൂര്‍ത്തനായ ബിര്‍ജു ഇതില്‍ ഏറിയ പങ്കും തീര്‍ത്തു. ഇതില്‍ അഞ്ച് ഏക്കര്‍ ഇയാളുടെ അമ്മയുടെ പേരിലായിരുന്നു. ഈ വസ്തുവും വിറ്റ് പണം വേണമെന്ന് ബിര്‍ജു നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു.

പണം തട്ടിയെടുക്കാന്‍ മാതാവിനെ കൊല്ലാന്‍ ബിര്‍ജു തീരുമാനിച്ചു. ഇതിന് കൂട്ടാളിയാക്കിയത് ഇസ്മായീലിനെയായിരുന്നു. മാതാവിനെ കൊല്ലാന്‍ തീരുമാനിച്ച ബിര്‍ജു ഭാര്യയേയും മക്കളെയും തമിഴ്‌നാട്ടിലേക്ക് അയച്ചു. കൊല്ലാന്‍ പല തവണ നോക്കിയിട്ടും നടന്നില്ല. ഒടുവില്‍ കൃത്യം നടത്തിയ രാത്രി ഏഴരയ്ക്ക് മാതാവിനെ തോര്‍ത്ത് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് ബോധം കെടുത്തി. അതിന് ശേഷം വീടിനുള്ളില്‍ കെട്ടിത്തൂക്കി. പിറ്റേന്ന് രാവിലെ മാതാവ് ആത്മഹത്യ ചെയ്‌തെന്ന് നാട്ടുകാരെ അറിയിച്ചു. പണം നല്‍കാമെന്ന് പറഞ്ഞാണ് ഇസ്മായീലിനെ കൃത്യത്തില്‍ ബിര്‍ജു ഉപയോഗിച്ചത്. എന്നാല്‍ പണം നല്‍കിയില്ല.

അതിനിടയില്‍ ബിര്‍ജു മാതാവിന്റെ വീട് വിറ്റ് അഡ്വാന്‍സ് വാങ്ങിയ വിവരം ഇസ്മായീല്‍ അറിഞ്ഞു. തനിക്ക് നല്‍കാനുള്ള ക്വട്ടേഷന്‍ തുക വാങ്ങാനയി ഇസ്മായീല്‍ ബിര്‍ജുവിന്റെ അരികിലെത്തി. മാതാവിനെ കൊലപ്പെടുത്തിയ അതേ വീട്ടില്‍ വെച്ചു തന്നെ ഇസ്മായീലിനെയും കൊലപ്പെടുത്താന്‍ ബിര്‍ജു തീരുമാനിച്ചു. മദ്യം വാങ്ങിക്കൊടുത്ത് മയക്കിയ ശേഷം ഒരു മഞ്ഞച്ചരട് കൊണ്ട് കഴുത്തില്‍ മുറുക്കി ഇസ്മായീലിനെയും കൊലപ്പെടുത്തി. മൃതദേഹത്തോടൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം പുറത്ത് പോയി പഌസ്റ്റിക് കൂടുകളും സര്‍ജിക്കല്‍ ബ്‌ളേഡുകളും വാങ്ങി. മുമ്പ് വേട്ടയ്ക്ക് പോകുമ്പോള്‍ പന്നിയെയും മറ്റും അറുത്തെടുത്തു കൊണ്ടു വരുന്ന പരിചയം ഉള്ളതിനാല്‍ ഇസ്മായീലിന്റെ ശരീരം കഷണങ്ങളായി മുറിച്ചു. കൈകള്‍ രണ്ടും ഒരു പ്ലാസ്റ്റിക്‌ കൂടിലാക്കി ശരീരഭാഗങ്ങള്‍ പലയിടത്തായി തട്ടി.

കൈകളും കാലുകളും തലയും വെവ്വേറെ സ്ഥലങ്ങളില്‍ നിക്ഷേപിച്ച ശേഷം ശരീരം മറവുചെയ്യാനായി കോഴിവേസ്റ്റ് ഇടുന്ന സ്ഥലം തെരഞ്ഞെടുക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ ശേഷം വീടും വൃത്തിയാക്കി വിറ്റു തമിഴ്‌നാട്ടിലേക്ക് പോയി. ഇതിനിടയില്‍ കോഴി വേസ്റ്റ് ഇട്ട് പ്രദേശം മലിനമായി ദുര്‍ഗ്ഗന്ധം പരന്നു. ഇതിനെതിരേ സ്ഥലത്തെ നാട്ടുകാര്‍ ഒരു ഫേസ്ബുക്ക് പ്രചരണം നടത്തിയതോടെ ഇവിടം വൃത്തിയാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വൃത്തിയാക്കുന്നതിനിടയില്‍ പന്നി മാലിന്യം എന്ന് കരുതിയ പ്ലാസ്റ്റിക്‌ ബാഗില്‍ നിന്നും മനുഷ്യ ലൈംഗികാവയവവും മറ്റും കണ്ടെത്തിയതോടെയാണ് ഇത് മനുഷ്യ ശരീരമാണെന്ന് മനസ്സിലായത്. ഇതാണ് വഴിത്തിരിവായത്...

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (29 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (41 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (46 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends