Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബിര്‍ജുവും ഇസ്മായിലും... കോഴിക്കോട് മുക്കത്ത് അമ്മയേയും വാടക കൊലയാളിയേയും വക വരുത്തിയ ബിര്‍ജു ആള് ജഗജില്ലി; ഒരു മാസത്തിനുള്ളില്‍ കൊലപാതകിയെ കണ്ടെത്തിയ ക്രൈം ബ്രാഞ്ച് കണ്ടെത്തുമ്പോള്‍ പുറത്താകുന്നത് ബിര്‍ജുവിന്റെയും ഇസ്മായിലിന്റേയും പേടിപ്പിക്കുന്ന മുഖങ്ങള്‍

17 JANUARY 2020 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...

'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

കോഴിക്കോട് മുക്കത്തെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് അമ്പരപ്പാണ്. മുക്കം ഭാഗത്ത് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ ഇസ്മായിലിന്റേതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് 2019 ഡിസംബര്‍ ആദ്യവാരമാണ്. ഒരു മാസത്തിനുള്ളില്‍ കൊലപാതകിയെ കണ്ടെത്തിയ അന്വേഷകര്‍ ഇരട്ടക്കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തി. ഇതിലൂടെ പുറത്താകുന്നതാകട്ടെ ഇസ്മായിലിന്റേയും ബിര്‍ജുവിന്റേയും ക്രൂര മുഖങ്ങള്‍. വാടകകൊലയാളിയായ ഇസ്മായിലിന് നാല് ഭാര്യമാരാണ്. അതേസമയം ബിര്‍ജു മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകുട്ടിയുമാണ്.

ഇസ്മായിലിന്റെ ക്രിമിനല്‍ പ്രൊഫൈല്‍ തയാറാക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. ഇയാളുടെ പേരിലുള്ള കേസുകള്‍, സുഹൃത്തുക്കള്‍, യാത്രയുടെ വിശദാംശങ്ങള്‍, ജോലി ചെയ്ത സ്ഥലങ്ങള്‍ തുടങ്ങി വിശദമായ പട്ടിക തയാറാക്കി. ഇയാള്‍ 4 വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി. 4 പേരെയും ചോദ്യം ചെയ്തു. ഇസ്മായിലിനെ കാണാതായി 2 വര്‍ഷമായിട്ടും പരാതി നല്‍കാത്തത് എന്താണെന്ന ചോദ്യത്തിന് ഏതെങ്കിലും കേസില്‍ പെട്ടു ജയിലിലാണെന്നു കരുതിയെന്നായിരുന്നു ഒരു ഭാര്യയുടെ മറുപടി.

ഇസ്മായില്‍ അവസാനം ജോലി ചെയ്തിരുന്നത് മലപ്പുറം മോങ്ങത്തെ ഒരു വീട്ടിലാണെന്ന് അറിഞ്ഞു. 25,000 രൂപ മാസശമ്പളം തികയുന്നില്ലെന്നും മുക്കത്തെ അച്ചായന്റെ അടുത്തേക്കു പോകുകയാണെന്നും പറഞ്ഞാണ് അവിടെ നിന്നു പോയതെന്നു വീട്ടുടമ മൊഴി നല്‍കി. ഇസ്മായിലിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതു മുക്കത്തു നിന്നായതിനാല്‍ െ്രെകം ബ്രാഞ്ച് അന്വേഷണം അവിടം കേന്ദ്രീകരിച്ചു. 4 ഭാര്യമാരില്‍ ഒരാളുടെ വീട് മുക്കത്താണെന്നും അവിടെ ഇയാള്‍ക്ക് ഒട്ടേറെ സുഹൃത്തുക്കളുമുണ്ടെന്നും കണ്ടെത്തി.

സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് 'ഒരു അച്ചായന്‍' 2 ലക്ഷം രൂപ തരാനുണ്ടെന്ന് ഇസ്മായില്‍ പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നല്‍കിയത്. സ്വത്തുതര്‍ക്കം പരിഹരിക്കാനായി ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന്റെ പ്രതിഫലമാണ് ഈ തുകയെന്ന് ഇസ്മായിലുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരാളും മൊഴി നല്‍കി. തുടര്‍ന്നാണു സമീപകാലത്തു മുക്കം മേഖലയില്‍ നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചത്.

അസ്വാഭാവിക മരണങ്ങളുടെ പട്ടിക പരിശോധിച്ച അന്വേഷണ സംഘത്തിന്റെ കണ്ണുടക്കിയതു ബിര്‍ജുവിന്റെ അമ്മ ജയവല്ലിയുടെ പ്രായത്തിലാണ്. എഴുപതാം വയസ്സില്‍ ഒരു സ്ത്രീ എന്തിന് ആത്മഹത്യ ചെയ്‌തെന്നായി അന്വേഷണം. ജയവല്ലിയുടെ മരണത്തില്‍ സംശയമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു ഇവര്‍ അയല്‍വാസികളോടു പറഞ്ഞിരുന്നു. മകനുമായി സ്വത്തു തര്‍ക്കമുണ്ടായിരുന്നതായും വിവരം ലഭിച്ചു. എന്നാല്‍ 2 വര്‍ഷം മുന്‍പു മകന്‍ വീടും സ്ഥലവും വിറ്റു നാടു വിട്ടിരുന്നു.

ഇസ്മായില്‍ മുക്കത്തെത്തിയതു ക്വട്ടേഷന്‍ ഇടപാടില്‍ പണം നല്‍കാനുള്ള അച്ചായനെത്തേടിയാണ് എന്ന മൊഴി െ്രെകം ബ്രാഞ്ചിനെ കുഴക്കി. ബിര്‍ജുവിനെ അച്ചായന്‍ എന്നു വിളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ ബിര്‍ജു വിവാഹം കഴിച്ച ക്രിസ്ത്യന്‍ യുവതി അയാളെ അച്ചായന്‍ എന്നാണു വിളിച്ചിരുന്നതെന്നും അതു കേട്ടു ചില സുഹൃത്തുക്കളും ബിര്‍ജുവിനെ ഇങ്ങനെ വിളിച്ചിരുന്നെന്നും കണ്ടെത്തി.

ഇസ്മായിലിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സമയത്താണു ബിര്‍ജു നാടുവിട്ടതെന്നതും സംശയമുളവാക്കി. ഇസ്മായിലും ബിര്‍ജുവും സുഹൃത്തുക്കളാണെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും മനസ്സിലാക്കിയതോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

വസ്തു വില്‍പന നടത്തിയ രേഖകളില്‍ നിന്നു ലഭിച്ച ബിര്‍ജുവിന്റെ ചിത്രം ഉപയോഗിച്ചാണു പൊലീസ് അന്വേഷണം നടത്തിയത്. ബിര്‍ജു എവിടെയാണ് താമസിക്കുന്നതെന്ന് അടുത്ത ബന്ധുക്കള്‍ക്കു പോലും അറിയില്ലായിരുന്നു. മകള്‍ പത്താം ക്ലാസ് വരെ പഠിച്ച കോഴിക്കോട് നഗരത്തിലെ സ്‌കൂളിലെ രേഖകളില്‍ നിന്നു ഫോണ്‍ നമ്പര്‍ കണ്ടെത്തിയെങ്കിലും 2 വര്‍ഷമായി ആ നമ്പര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

വയനാട്ടിലേക്കാണു പോകുന്നതെന്ന് ഒരു സുഹൃത്തിനോടും തമിഴ്‌നാട്ടിലേക്കെന്നു മറ്റൊരാളോടും ബിര്‍ജു പറഞ്ഞിരുന്നു. തുടര്‍ന്നാണു വയനാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ മലയാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. െ്രെകം ബ്രാഞ്ചിന്റെ കൈവശമുള്ള ചിത്രവുമായി സാദൃശ്യമുള്ള ഒരാള്‍ 2 വര്‍ഷമായി നീലഗിരിയിലുണ്ടെന്നും ഇയാളുടെ പേര് ജോര്‍ജുകുട്ടി എന്നാണെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ വീട്ടിലെത്തിയ അന്വേഷണസംഘം കണ്ടതു പൂട്ടിയിട്ട വീടിനു മുന്നില്‍ കേരള റജിസ്‌ട്രേഷനുള്ള ബൈക്ക്. നമ്പര്‍ കുറിച്ചെടുത്തു മടങ്ങിയ സംഘം ആര്‍സി ഉടമയെ കണ്ടെത്തി മുക്കം മണാശ്ശേരി സ്വദേശി ബിര്‍ജു.

പിറ്റേദിവസം രാവിലെ വീടിനു സമീപം കാത്തുനിന്ന െ്രെകം ബ്രാഞ്ച് സംഘത്തിന്റെ കണ്ണുവെട്ടിച്ചു ബിര്‍ജു രക്ഷപ്പെട്ടു. എന്നാല്‍ മടങ്ങിവരും വഴി വീടിനു സമീപത്തു വച്ചു പിടികൂടി. മുക്കത്ത് എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (28 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (40 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (45 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends