എസ്‌ഐയുടെ മുഖത്തേക്ക് വെള്ളമൊഴിച്ച ശേഷം കാലുവാരി നിലത്തു വീഴ്ത്തി... പിന്നെ രണ്ടു കൈകളിലും മാറിമാറി കടിച്ചു... പതിനാലുകേസുകൾ ഒടുക്കം കൊലപാതക ശ്രമത്തിൽ പോലീസ് പൊക്കാനെത്തി... രക്ഷപ്പെടാനായി എസ്‌ഐയെ ആക്രമിച്ച് പ്രതി; മല്‍പ്പിടുത്തത്തില്‍ കീഴടക്കി ഒല്ലൂര്‍ എസ്‌ഐ!

ഞായറാഴ്ച കുട്ടനെല്ലൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു സമീപം സന്തോഷ് എന്നയാളെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് രഞ്ജിത്ത്. ബുധനാഴ്ച രാത്രി പട്രോളിങ്ങിനിടെ ഇയാള്‍ വീടിനടുത്തുണ്ടെന്ന വിവരം ലഭിച്ച പോലീസ് തേടിയിറങ്ങുകയായിരുന്നു. പിടികൂടാനെത്തിയ പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാനായി എസ്‌ഐയുടെ മുഖത്തേക്ക് വെള്ളമൊഴിച്ച ശേഷം കാലുവാരി നിലത്തു വീഴ്ത്തി. വീഴ്ചയില്‍ വലതു കൈക്ക് പരിക്കേറ്റു. പിന്നെ രണ്ടു കൈകളിലും മാറിമാറി കടിച്ചു. ഈ ഭാഗത്ത് നീരുണ്ട്. കൈയില്‍ കടിച്ച് കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ മരത്താക്കര വളവിനടുത്തുവെച്ച് വേഗം കുറഞ്ഞ സമയത്താണ് ജീപ്പില്‍നിന്ന് ഇറങ്ങിയോടിയത്. എസ്‌ഐയും പിന്നാലെ ചാടി പ്രതിയെ പിന്തുടരുന്നതിനിടയില്‍ വീണ്ടും എസ്‌ഐ ആക്രമിക്കപ്പെട്ടു. ഒടുവില്‍ ഇരുവരും ഏറെനേരം മല്‍പ്പിടിത്തമുണ്ടാവുകയും ജീപ്പിലുണ്ടായിരുന്ന മറ്റു പോലീസുകാരുടെ സഹായത്തോടെ എസ്‌ഐ പ്രതിയെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. കൊലപാതകശ്രമമുള്‍പ്പെടെ രഞ്ജിത്തിന്റെ പേരില്‍ 14 കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എസ്‌ഐയെ ആക്രമിച്ചതിനും വേറെ കേസുകളുമുണ്ട്.
https://www.facebook.com/Malayalivartha


























