സ്വർണ്ണമാല കളഞ്ഞു പോയി അരിച്ച് പെറുക്കിയിട്ടും കിട്ടിയില്ല ; വർഷങ്ങൾക്ക് ശേഷം മാല കിട്ടി; അമ്പരപ്പ് മാറാതെ ദമ്പതികൾ

4 വർഷങ്ങൾക്ക് മുൻപ് കളഞ്ഞു പോയ സ്വർണ്ണ മാല തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ. ചെറുവാളൂർ ശ്രീവിലാസത്തിൽ അജിത് കുമാറിന്റെതായിരുന്നു കളഞ്ഞു പോയ മാല. മാല കളഞ്ഞപ്പോൾ ഇവർ തപ്പേണ്ടുന്നിടത്തെല്ലാം തപ്പിയായിരുന്നു. എന്നാലാകട്ടെ മാല കിട്ടിയതുമില്ല. എന്നാൽ മാല നഷ്ടമായപ്പോൾ ദമ്ബതികൾ സ്വപനത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല മാല ഈ വഴിക്ക് തിരിച്ച് കിട്ടുമെന്ന്. കാലപ്പഴക്കത്തെ തുടർന്ന് വിറ്റ വാഷിങ് മെഷീൻറെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിൽ നിന്നായിരുന്നു ഈ മാല കണ്ടെത്തിയത്. സർവീസ് സെന്റർ ജീവനക്കാരനായിരുന്നു ഈ മാല കിട്ടിയത്.
പഴയ വാഷിങ് മെഷീൻ ഒരു മാസം മുൻപായിരുന്നു കൂൾ ഹൗസിൽ ഈ ദമ്ബതികൾ വിറ്റത്. കൊരട്ടി-കാതിക്കുടം ജംക്ഷനിൽ കൂൾ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂർ സ്വദേശി പാറയ്ക്കൽ അനിൽ തോമസിനായിരുന്നു മെഷീനിൽ ഈ മാല കണ്ടെത്തിയത്. ഇതേ തുടർന്ന് ഉടമയെ കണ്ടെത്തുകയും മാല അവർക്ക് കൈമാറുകയും ചെയ്തു . സത്യസന്ധതയ്ക്ക് നാട്ടുകാരുടെ അഭിനന്ദനം ലഭിച്ചു.കാണാതായപ്പോൾ അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. എന്നാൽ അത് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഒപ്പം ഉടമയെ കണ്ടെത്തി മാല തിരിച്ച് ഏൽപ്പിച്ച അനിലിന്റെ സത്യസന്ധതയ്ക്കും അഭിനന്ദാർഹമാണ് എന്ന് പറയാതെ വയ്യ.
https://www.facebook.com/Malayalivartha