ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട നാളെ രാവിലെ ആറിന് അടയ്ക്കും... കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13നു വീണ്ടും നട തുറക്കും
ശബരിമല തീര്‍ത്ഥാടന കാലത്തിന് കൂടി സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ രാവിലെ ആറിന് അടയ്ക്കും. ഭക്തര്‍ക്ക് ഇന്ന് രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. 21 ന് പുലര്‍ച്ചെ മൂന്നിനു നടതുറക്കും. നാളെ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് ജലാഭിഷേകവും പാലഭിഷേകവും ഇളനീര് അഭിഷേകവും നടക്കും.
ഗണപതി ഹോമത്തിന് ശേഷം പന്തളം രാജപ്രതിനിധി മാത്രമായി ദര്‍ശനം നടത്തും. രാജപ്രതിനിധി ഉത്രം നാള് പ്രദീപ് കുമാര്‍ വര്‍മ്മ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. തുടര്‍ന്ന് മാളികപ്പുറത്ത് ഗുരുതി നടക്കും. 21 ന് രാവിലെ ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി ക്ഷേത്ര മേല്‍ശാന്തി പതിനെട്ടാംപടിയുടെ താഴെയെത്തി രാജ പ്രതിനിധിക്ക് താക്കോലും നട വരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി പണക്കിഴി മേല്‍ശാന്തിക്ക് തിരികെ നല്‍കും.
https://www.facebook.com/Malayalivartha