മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി; 90 ദിവസം കൂടിയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. 90 ദിവസം കൂടിയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിക്കെണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ശുപാര്‍ശ നല്‍കിയത് എന്നാല്‍ മുഖ്യമന്തി അത് തള്ളുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് അമിത വേഗതയിലായിരുന്ന ശ്രീറാമിന്റെ കാര്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താനല്ല ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്നായിരുന്നു വിഷയത്തില്‍ ശ്രീറാമിന്റെ വിശദീകരണം. സംഭവസമയത്ത് താന്‍ മദ്യപിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളും ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ഏഴ് പേജുള്ള കത്തില്‍ ശ്രീറാം നിഷേധിച്ചിരുന്നു.കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാര്‍ശ നല്‍കിയത്.
https://www.facebook.com/Malayalivartha

























