കടലിലെ ഭീമാകാരനു കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷകരായി... വലയില്‍ കുരുങ്ങിയ തിമിംഗല സ്രാവ് വംശനാശ ഭീഷണി നേരിടുന്നതാണെന്നു തിരിച്ചറിഞ്ഞ മല്‍സ്യത്തൊഴിലാളികള്‍ തിരികെ കടലിലേക്ക് തിരികെവിട്ടു

കേരളത്തിനും കോഴിക്കാടിനും, നമ്മുടെ ആകെ മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം ഒരുപോലെ അഭിമാനിക്കാവുന്ന ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഇന്‍ സീസണ്‍ ഫിഷ്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ വൈറലായിരിക്കുന്നത്. പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ആരോഗ്യകരമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഒരു സംഘമാണ് 'ഇന്‍ സീസണ്‍ ഫിഷ്' എന്ന അക്കൗണ്ടിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്, മത്സ്യബന്ധനത്തിന് പോയ ഒരു സംഘത്തിന്റെ വലയില്‍ ഇത്തരത്തിലൊരു വമ്പന്‍ കുടുങ്ങിയിരുന്നു. എന്നാല്‍, 'റെഡ് ലിസ്റ്റി'ല്‍ ഉള്‍പ്പെട്ടിരിക്കുന്ന തിമിംഗല സ്രാവിനെ അവര്‍ തിരിച്ച് കടലിലേക്ക് തന്നെ വിട്ടു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും മനുഷ്യനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് മത്സ്യത്തൊഴിലാളികളുടെ വീഡിയോ എന്ന് പലരും കുറിക്കുന്നു.
വലയില്‍ കുരുങ്ങിയതിന്റെ വെപ്രാളത്തില്‍ വാലും ദേഹവും ഇട്ട് വിറപ്പിച്ചുകൊണ്ടിരിക്കുന്ന വമ്പന്‍ തിമിംഗലസ്രാവിനെ സാവധാനം കയറില്‍ കെട്ടി തിരിച്ച് കടലിലേക്കിറക്കുന്നതാണ് വീഡിയോയിലുള്ളത്. വളരെയധികം പാടുപെട്ടാണ് മത്സ്യത്തൊഴിലാളികള്‍ ഇത് ചെയ്തതെന്നും വീഡിയോയിലൂടെ വ്യക്തിമാണ്.
'ഇന്‍ സീസണ്‍ ഫിഷ്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ വൈറലായിരിക്കുന്നത്. പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ആരോഗ്യകരമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഒരു സംഘമാണ് 'ഇന്‍ സീസണ്‍ ഫിഷ്' എന്ന അക്കൗണ്ടിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതായാലും ഇവര്‍ പോസ്റ്റ് ചെയ്ത വീഡിയോ, കേരളത്തിനും കോഴിക്കാടിനും, നമ്മുടെ ആകെ മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം ഒരുപോലെ അഭിമാനിക്കാവുന്ന ഒന്നാണ്.
കടലിലെ ഭീമാകാരനു കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷകരായി. വലയില്‍ കുരുങ്ങിയ തിമിംഗല സ്രാവ് വംശനാശ ഭീഷണി നേരിടുന്നതാണെന്നു തിരിച്ചറിഞ്ഞ മലപ്പുറം താനൂരിലെ മല്‍സ്യത്തൊഴിലാളികള്‍ അതിനെ ആവാസ വ്യവസ്ഥയിലേക്കു തിരികെവിട്ടു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും കൊച്ചിന്‍ ഷിപ്യാഡിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച 'തിമിംഗല സ്രാവ് സംരക്ഷണ യജ്ഞ'ത്തിന്റെ ഭാഗമായി ആദ്യമായാണു കേരള തീരത്തു കടല്‍ ഭീമനെ രക്ഷപ്പെടുത്തുന്നത്.
വന്‍നഷ്ടം സഹിച്ചായിരുന്നു മല്‍സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം. ഒരു ടണ്ണുള്ള തിമിംഗല സ്രാവ് വലയില്‍ കുരുങ്ങിയതോടെ മീന്‍പിടിത്തം നിര്‍ത്തി തിരിച്ചുപോരേണ്ടിവന്നു. കടലിലായിരിക്കെ വല പൊട്ടിക്കാന്‍ നിവൃത്തിയില്ലാതിരുന്നതി നാല്‍ തീരത്ത് എത്തിച്ചാണു വല അറത്തു മുറിച്ചത്. സ്വതന്ത്രമാക്കിയശേഷം മല്‍സ്യത്തെ തിരികെ കടലിലേക്കു വലിച്ചുകൊണ്ടുപോയി വിടുകയായിരുന്നു. അബ്ദുല്‍ സലാം, അഷ്‌കര്‍, ഹനീഫ, ലത്തീഫ്, സിദ്ദിഖ്, റാഫി തുടങ്ങി 18 പേരുടെ സംഘമാണു സ്രാവിന്റെ രക്ഷകരായത്.
"
https://www.facebook.com/Malayalivartha

























