പ്രശാന്തിന്റെ പോസ്റ്റ് വൈറല്‍... കൊറോണ വൈറസിനെ തടയാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ നടന്ന അവലോകന യോഗത്തെ അഭിനന്ദിച്ച് വി.കെ. പ്രശാന്ത് എം.എല്‍എ.; ഉറക്കം മാറ്റിവച്ച് മന്ത്രി ശൈലജ ടീച്ചറിനോടൊപ്പം ചേര്‍ന്നത് മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനില്‍കുമാറും

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് കേരളം ആശങ്കയോടെയാണ് കാണുന്നത്. വളരെ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ കേരളത്തിന് ആദ്യ കേസ് തന്നെ വളരെ എളുപ്പത്തില്‍ കണ്ടെത്താനായി. കൊറോണയാണെന്ന് സ്ഥിരീകരിച്ച ഉടനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉന്നതതല യോഗം ചേരുകയും രാത്രിയില്‍ തൃശൂരിലെത്തി. എത്ര വൈകിയാലും യോഗം കൂടുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. തിരുവനന്തപുരത്തുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും രാത്രി ഒരു മണിയോടെയാണ് തൃശൂരിലെത്തി യോഗം നടത്തിയത്. ഇതിനെ അഭിനന്ദിച്ച് എം.എല്‍എ. വി.കെ. പ്രശാന്ത് രംഗത്തെത്തി. സമയം 1 മണി, കൊറോണ വൈറസിനെ തടയാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നു ... സര്‍ക്കാരിനും സ: ശൈലജ ടീച്ചര്‍ക്കും ബിഗ് സല്യൂട്ട് എന്നാണ് പ്രശാന്ത് അഭിനന്ദിച്ചത്.
അതേസമയം പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൈനയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് ആകെ 1053 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നാണ് വിവരം. ആലപ്പുഴയില്‍ ഒരാള്‍ക്ക് വൈറസ്ബാധ സംശയിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ആരോഗ്യവിഭാഗം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൊറോണ ബാധ സംശയിക്കുന്നവരെ പരിചരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കും. പ്രത്യേക മാസ്‌ക്കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വ്യാജ പ്രചരണങ്ങളില്‍ കര്‍ശനമായ നടപടിയെന്നും പറഞ്ഞു.
കൊറോണ വൈറസ് ലോകം മുഴുവനായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു ലോകാരോഗ്യ സംഘടന. ചൈനയില്‍ മാത്രം 213 പേര്‍ മരണത്തിന് കീഴടങ്ങുകയും ഏകദേശം 9000 ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇന്നലെ ഇന്ത്യയില്‍ ആദ്യമായി കൊറോണ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 213 ആയി. ഇന്ത്യാക്കാരെ ചൈനയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവരാന്‍ ആദ്യവിമാനം ഇന്ന് തിരിക്കും.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗവും നേരെത്തെ ചേര്‍ന്നിരുന്നു. കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കൊറോണ രോഗം ബാധിച്ച വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് യോഗം വിലയിരുത്തി. എങ്കിലും ആ വിദ്യാര്‍ത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. അതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാനും യോഗം തീരുമാനിച്ചു.
ജീവനക്കാര്‍ കര്‍ശനമായും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍ എന്നിവ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി ലഭ്യമാക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
തുടര്‍ന്നാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും മറ്റ് മന്ത്രിമാരായ എ.സി. മൊയ്തീനു, വി.കെ. സുനില്‍ കുമാറും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും രാത്രി 11 മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ഉന്നതതല യോഗം കൂടിയത്.
L
https://www.facebook.com/Malayalivartha

























