എല്ലാം അറിയുന്ന ശശി തരൂരിന് ഇവരെ അറിയില്ല ! ട്രോളോട് ട്രോൾ

നെഹ്രുവിനെയും അയ്യന്കാളിയെയും തിരിച്ചറിയാൻ സാധിക്കാത്ത ഒരു കോൺഗ്രസ് എം പിയുടെ ഗതികേടിനെ കുറിച്ചാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകൾ. നെഹ്രുവും അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങൾ ഹിന്ദു മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു അബദ്ധം പിണഞ്ഞിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന് .ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ആൾരൂപമായി വേഷമിട്ട രണ്ട് തിരുവനന്തപുരം കുട്ടികൾ!' എന്ന പേരിൽ പങ്കുവെച്ച ട്വീറ്റാണ് തരൂരിന് പാരയായത് .
പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്നു അയ്യന്‍കാളി. .കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യന്‍കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവാകുകയായിരുന്നു. പുലയരുടെ രാജാവ് എന്നു ഗാന്ധിജി വിശേഷിപ്പിച്ച അയ്യന്കാളിയെയും, ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായ , കോൺഗ്രസിന്റെ കൺ കണ്ട ദൈവമായ ജവർലാൽ നെഹ്രുവിനെയും പോലും തിരിച്ചറിയാത്ത ആളാണ് നമ്മുടെ ശശി തരൂർ എന്നറിഞ്ഞപ്പോ എല്ലാവരും ഞെട്ടിപ്പോയി. കടിച്ചാൽ പൊട്ടാത്ത ഇന്ഗ്ലിഷും പറഞ്ഞു നാട്ടുകാരെ മുഴുവൻ ഓക്സ്ഫോർഡ് ഡിക്ഷണറിയും കൊണ്ട് നടക്കാൻ പ്രേരിപ്പിക്കുന്ന നമ്മുടെ തരൂർ സാറിനു നെഹ്രുവിനെയും അയ്യങ്കാളിയെയും അറിയില്ല എന്നത് വലിയ അത്ഭുതമായി മാറിയിരിക്കുകയാണ്.
ഏതായാലുംതരൂരിന്റെ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിൽ നെഹ്രുവെന്നും അയ്യങ്കാളിയെന്നും പറയുന്നതിന് പകരം ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞതില്‍ തരൂരിനെതിരെ ട്രോളിന്റെ പെരുമഴ ഇറങ്ങിയിരിക്കുകയാണ്. നെഹ്രു മുസ്ലീമാണെന്ന് സമ്മതിച്ചോ എന്നും, . ശശി തരൂര്‍ നെഹ്രുവിനെ മുസ്ലിമായാണോ കരുതുന്നതെന്നും ഒക്കെയുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























