രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് തുടങ്ങി... കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുന്നു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ ഇന്നു നാളെയും ബാങ്കുകള്‍ അടഞ്ഞു കിടക്കും. ഇതോടെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പായി.ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ശനിയാഴ്ച അര്‍ദ്ധരാത്രി വരെ തുടരും. സേവന - വേതന കരാര്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തിരുന്നു. ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























