ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കി നൽകാമെന്ന വാഗ്ദാനംനൽകി കോടികൾ തട്ടി; ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കി നൽകാമെന്ന വാഗ്ദാനംനൽകി കോടികൾ തട്ടിയ കേസിൽ പ്രതി അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടിൽ അനീഷ് ബാബുവിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. തുടരന്വേഷണത്തിനായിട്ടായിട്ടായിരുന്നു കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യലിലൂടെ തട്ടിപ്പിന്റെ പൂർണ വിവരങ്ങളിലേക്ക് അന്വേഷണ സംഘം എത്തുകയുക്മ ചെയ്തു . അനീഷ് ബാബുവിന്റെ വിദേശ നിക്ഷേപങ്ങളെപ്പറ്റിയും വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതിനായി കേന്ദ്ര എൻഫോഴ്സ് മെന്റ് വിഭാഗത്തിന് കത്ത് നൽകുകയും ചെയ്യും .ടാർസാനിയായിലും മറ്റ് വിദേശ രാജ്യങ്ങളിലും അനീഷ് ബാബുവിന് ബാങ്ക് നിക്ഷേപമുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് നേരത്തേതന്നെ കിട്ടിയിരുന്നു . ബാങ്കിലെ നിക്ഷേപത്തിന്റെ രേഖകൾ കശുഅണ്ടി വ്യവസായികളെ മനസിലാക്കിപ്പിച്ചായിരുന്നു പലപ്പോഴും തട്ടിപ്പ് നടത്തിയത്. പണം ഇടപാടിൽ സംശയമുണ്ടായപ്പോൾ വ്യവസായികളെ ടാർസാനിയയിലും മുംബയിലും ദുബായിലും കൊണ്ടുപോയി ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ രേഖകൾ കാട്ടുകയും ചെയ്തിരുന്നു
എന്നാൽ ഇവയൊക്കെ കൃത്രിമമാണോയെന്നും സംശയം നിലനിൽക്കുന്നുണ്ട് . പലരിൽ നിന്നായി കോടികൾ തട്ടിപ്പ് നടത്തിയതിൽ നല്ലൊരു പങ്കും വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടാകുമെന്നും അന്വേഷണ സംഘം കരുതുന്നു . മാത്രമല്ല സീരിയൽ നടിമാർക്കൊപ്പം യാത്രകൾ നടത്താനും തുക വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. ഉല്ലാസം ഇലവീഴാപൂഞ്ചിറയിൽ കൂട്ടിന് സീരിയൽ നടിമാരും പൊലീസും കോട്ടയത്തിന്റെ അതിർത്തിയിലുള്ള ഇലവീഴാപൂഞ്ചിറയിൽ അനീഷ് ബാബു പൊലീസ് ഓഫീസർമാരടക്കമുള്ളവരുമായി പലപ്പോഴുംയാത്രകൾ പോയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നു വിവരം. . മഞ്ഞിൻ തണുപ്പുള്ള ഏറ്റവും ഉയരംകൂടിയ സ്ഥലമാണ് ഇലവീഴപൂഞ്ചിറ.
കൊട്ടാരക്കരയിൽ വ്യക്തിയുമായി ഇയാളുമായി അനീഷ് ബാബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ വഴിയിലാണ് ഇലവീഴപൂഞ്ചിറയിൽ ഉല്ലാസ സത്കാരങ്ങൾക്ക് പോയതെന്നാണ് വിവരം.പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി . അനീഷ് ബാബുവിന് സഹായികളായി പ്രവർത്തിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. അനീഷിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഇവരെയും ചാദ്യം ചെയ്യും . കൊട്ടാരക്കരയിൽ നേരത്തെയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ അനീഷ് ബാബുവിന്റെ മിക്ക ഇടപാടുകളിലും പങ്കാളിയാണെന്നാണ് വിവരം. ഇദ്ദേഹവുമൊന്നിച്ച് വിദേശ യാത്രകളും നടത്തിയിരുന്നു. മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധവും അന്വേഷിക്കാനാണ് റൂറൽ എസ്.പി ഹരിശങ്കർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന് നിർദ്ദേശം നൽകിയിട്ടുള്ളത്. സമൂഹത്തിലെ പല ഉന്നതരുമായും അനീഷ് ബാബു അടുത്ത ബന്ധം ഉണ്ടാക്കിയിരുന്നു. ആഡംബര ജീവിതവും വഴിവിട്ട സഞ്ചാരവും നടത്തിയിരുന്ന അനീഷ് ബാബുവിന്റെ തട്ടിപ്പിന്റെ വിവരങ്ങൾ പൂർണമായും പുറത്തുവരുന്നതോടെ കൂട്ടുപ്രതികളുടെ എണ്ണവും കൂടാനുള്ള സാധ്യത കൂടുതലാണ് .
https://www.facebook.com/Malayalivartha

























