ഇതാണ് ഇവിടെ നടക്കുന്നത്; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് നടന്‍ ഹരീഷ് പേരടി

ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ ടെംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങിനടക്കം വിധേയമാക്കുമ്ബോള്‍ കൊച്ചിയില്‍ സ്വയം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ചെക്കിങ്ങുകള്‍ നടന്നതെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു സുഹൃത്തിന്റെ അനുഭവം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ ചൈനയില്‍ നിന്നും വന്ന ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു...ഡല്‍ഹിയില്‍ ഇറങ്ങിയ അദ്ദേഹത്തെ ടംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങ്ങും ഫോം ഫില്ലപ്പും ആണ് നടന്നത്...അവിടെ നിന്ന് കൊച്ചിയിലെ രാജ്യാന്തര ടെര്‍മിനലില്‍ ഇറങ്ങിയ അയാള്‍ അവിടെയുള്ള കൗണ്ടറിലേക്ക് അങ്ങോട്ട് പോയി ആവശ്യപ്പെട്ടപ്പോളും ഇതേ കാര്യങ്ങളാണ് നടന്നത്....(ആവശ്യപ്പെട്ടിലെങ്കില്‍?) ഇനിയും ഞാന്‍ ആരോടെങ്കിലും പറയേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍, വേണ്ട അവിടുത്തെ റിപ്പോര്‍ട്ട് ഇങ്ങോട്ട് വരും എന്നാണ് പറഞ്ഞത്... ഇത് ആരെയും കുറ്റപ്പെടുത്താനല്ല.. ഇതാണ് ഇവിടെ നടക്കുന്നത് എന്ന് അറിയിച്ചു എന്ന് മാത്രം... എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കൊറോണ വൈറസ് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറസ് പരിശോധനയ്ക്ക് കേരളത്തിലും സൗകര്യം വരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇതിനുള്ള ക്രമീകരണം തുടങ്ങി. അടിയന്തര പ്രാധാന്യത്തോടെ ആലപ്പുഴയില്‍ ക്രമീകരണങ്ങളൊരുക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തോട് സഹായവും തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























