യുവാവിന് നേരെ അയൽവാസിയുടെ ക്രൂരത ; ഇരുട്ടത്ത് മറഞ്ഞിരുന്ന് ആസിഡ് ആക്രമണം; കാരണമറിഞ്ഞവർ നടുങ്ങി; സംഭവം ഇങ്ങനെ

യുവാവിനെ നേരെ അയൽവാസിയുടെ ക്രൂരത. നേരത്തെ തമ്മിൽ ഉണ്ടായിരുന്ന അസ്വാരസ്യത്തിന്റെ പേരിലുള്ള വൈരാഗ്യം അവസാനിച്ചത് ആസിഡ് ആക്രമണത്തിൽ. അടൂരാണ് സംഭവം നടന്നിരിക്കുന്നത്. അയൽവാസിയുടെ ആസിഡാക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക് പറ്റുകയും ചെയ്തു . പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അ ഭിലാഷിന്(25) നേരെയായിരുന്നു ആസിഡാക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ അയൽവാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പൊലീസിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അഭിലാഷിന്‍റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്പായിരുന്നു വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നത്. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതി പോലീസിൽ മൊഴി നല്‍കി. ബുധനാഴ്ച രാത്രി അഭിലാഷിന്‍റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരന്‍ അഭിലാഷിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്‍റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു . അഭിലാഷിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രണയാഭ്യർത്ഥന നിരസിക്കുന്നത് കാരണമാണ് പലരും ആസിഡ് മാരക വസ്തു പ്രതികാരത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ആസിഡ് ആക്രമണം എന്ന കാര്യം ദുഷ്ട മനുഷ്യർ പ്രയോഗിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായി ജീവിതം നഷ്ടപ്പെട്ടവർ ഏറെയാണ്. പലപ്പോഴും പെട്ടെന്നുള്ള ആക്രമണത്തെ ചെറുക്കാൻ സാധിച്ചെന്ന് വരില്ല. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആസിഡ് ശരീരത്തിൽ വീണാലുണ്ടാകുന്ന പരിക്കുകളുടെ ആഘാതം കുറയ്ക്കാനാകും. അവ ഏതെല്ലാമെന്ന് നോക്കാം.
https://www.facebook.com/Malayalivartha

























