കോട്ടയം കുറവിലങ്ങാടിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം... ഇന്ന് പുലര്‍ച്ചെ നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്

കോട്ടയം കുറവിലങ്ങാടിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. തിരുവാതുക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു.
കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ലോറിക്കടിയില്‍ കുടുങ്ങിയ കാറില്‍നിന്നും അഗ്‌നിശമനസേനാംഗങ്ങള്‍ എത്തി വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെവെച്ച് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറിലേറെ എം.സി.റോഡില്‍ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങളില്‍നിന്ന് റോഡില്‍വീണ ഓയില്‍ അഗ്നിരക്ഷാസേന കഴുകിക്കളഞ്ഞു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
fr
https://www.facebook.com/Malayalivartha


























