വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം. വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ/ കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ .
മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ പ്രകൃതിസ്നേഹവും വന്യജീവി സംരക്ഷണ അവബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്ന സ്കൂൾ/കോളജ് വിദ്യാർഥികൾക്ക് ഒക്ടോബർ 8 വരെ സൗജന്യ പ്രവേശനം പ്രയോജനപ്പെടുത്താവുന്നതാണ്.
"https://www.facebook.com/Malayalivartha


























