കണ്ണ് നിറയുന്ന നിമിഷം... വൈറസ് ബാധിതരായ ആളുകളെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടര്‍മാരും നഴ്‌സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങള്‍ എല്ലാവരുടേയും കണ്ണ് നനയ്ക്കുന്നു; ചൈനയില്‍ നിന്നും ഇന്ത്യാക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ ഇറങ്ങി; 324 യാത്രക്കാരില്‍ 42 മലയാളികള്‍

ലോകമെങ്ങും കൊറോണ വൈറസിന്റെ വല്ലാത്ത ഭീതിയിലാണ്. കോറോണയെ എത്രയും വേഗം നിയന്ത്രിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈന. അതിന്റെ ഭാഗമായി വൈറസിന്റെ ഉല്‍ഭവ കേന്ദ്രമായ ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന സൂചന.
അത്സമയം വൈറസ് ബാധിതരായ ആളുകളെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടര്‍മാരും നഴ്‌സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങളുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയെ ഇപ്പോള്‍ കണ്ണീരണിയിക്കുന്നത്. പലരും കണ്ണീരോടെയാണ് ബന്ധുക്കളോട് വിട പറയുന്നത്. യുദ്ധത്തിന് പോകുന്ന പട്ടാളക്കാരെപ്പോലെയാണ് അവര്‍ക്ക് ബന്ധുക്കള്‍ യാത്രയയപ്പ് നല്‍കിയത്.
ഇന്ത്യക്കും യുഎസിനും പിന്നാലെ ഫ്രാന്‍സും ജപ്പാനും ചൈനയില്‍ നിന്നും സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകളെ ഒഴിപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. മറ്റു രാജ്യങ്ങള്‍ ആശങ്കപ്പെടാതിരിക്കണമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.
അതേസമയം കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായ വുഹാനില്‍ നിന്നും 42 മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി. 324 പേരെയും വഹിച്ചു കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാവിലെ 7.30 നാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.
സംഘത്തില്‍ 211 പേര്‍ വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേര്‍ കുട്ടികള്‍. ഇവരെ ഹരിയാനയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള 42 പേരുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രയില്‍ നിന്നുമാണ്. 56 പേര്‍. തമിഴ്‌നാട്ടില്‍ നിന്നും 53 പേര്‍ സംഘത്തിലുണ്ട്. ഇവരെ മനേസറിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റുന്നത്. ചൈനയില്‍ മരണം 259 ആയി.
സംസ്ഥാനത്ത് ഇതുവരെ 1471 പേര്‍ നിരീക്ഷണത്തിലാണ്. എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ കൊറോണാ ബാധ സ്ഥിരീകരിക്കപ്പെട്ട യുവതിയുടെ നില മെച്ചപ്പെട്ടു. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി വീണ്ടും അയച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ പ്രവേശിച്ച യുവതി സഞ്ചരിച്ച വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരും നിരീക്ഷണത്തില്‍. ഇവരെ എല്ലാവരേയും കണ്ടെത്തി നിരീക്ഷിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദേശം നല്‍ക്കിയിരിക്കുകയാണ്. ബീജിംഗില്‍ നിന്നും ജനുവരി 22 ന് കൊല്‍ക്കത്ത വഴിയാണ് യുവതി കൊച്ചിയില്‍ എത്തിയത്.
ചൈനയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വന്നതും അവിടെ നിന്നും കൊച്ചിയില്‍ എത്തിയതുമായ രണ്ടു വിമാനത്തിലും യുവതിയുമായി ഇടപെട്ട എല്ലാവരേയും നിരീക്ഷിക്കാനും രോഗലക്ഷണം കണ്ടെത്തിയല്‍ ആശുപത്രിയില്‍ പ്രവേശിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. ഇന്‍ഡിഗോ വിമാനത്തിലാണ് യുവതി കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയില്‍ എത്തിയത്. യാത്രയില്‍ യുവതിക്ക് ഒപ്പം സഞ്ചരിച്ചവരില്‍ സംശയം തോന്നുന്നവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശമുണ്ട്.
രണ്ടു മുതല്‍ 14 ദിവസം വരെയുള്ള കാലയളവിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. കൊറോണ സ്ഥിരീകരിക്കപ്പെട്ട ചൈനയില്‍ നിന്നും മറ്റിടങ്ങളില്‍നിന്നും എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീട്ടില്‍ കഴിയണം. വൈദ്യസഹായത്തിനു വേണ്ടി മാത്രമേ പുറത്തുപോകാവൂ. രോഗലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ത്തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷിക്കുന്നത്. അപൂര്‍വം ചിലര്‍ റിപ്പോര്‍ട്ട് ചെയ്യാതെ വീടിനു പുറത്തു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഇത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























