സംസ്ഥാനത്ത് 2020 ലെ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം

സംസ്ഥാനത്ത് 2020 ലെ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം. ഇന്ന് ഉച്ചമുതല്‍ ഈ മാസം 25ന് വൈകുന്നേരം അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ
www.cee. kerala. gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയോടപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ (ആറുമാസത്തിനുള്ളിലെടുത്തത്) ഒപ്പ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, നേറ്റിവിറ്റി തെളിയിക്കുന്ന രേഖ എന്നിവ ഈ മാസം 25 നു വൈകുന്നേരം അഞ്ചിനു മുമ്ബായി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം.
വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് ഈ മാസം 29 ന് വൈകുന്നേരം അഞ്ചുവരെയാണു സമയം. അപേക്ഷകര്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ, എല്ലാ കോഴ്‌സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളു. എംബിബിഎസ്, ബിഡിഎസ്, ബിടെക്, ബിഫാം, ബിആര്‍ക്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്സി ഓണേഴ്‌സ് അഗ്രികള്‍ച്ചര്‍, ബിഎസ്സി ഓണേഴ്‌സ് ഫോറസ്ട്രി, വെറ്ററിനറി (ബിവിഎസ്സി ആന്‍ഡ് എഎച്ച്), ഫിഷറീസ് (ബിഎഫ്എസ്സി) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
"
https://www.facebook.com/Malayalivartha


























