Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

വിശ്വാസികളും കൈവിട്ടു... എപ്പോഴും സ്വന്തമായ ശൈലിയിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന കാപ്പിപ്പൊടിയച്ചന്‍ ഇത്തവണ ഏറ്റെടുത്തത് പൗരത്വം; ശിവസേനയെ പുകഴ്തിയും കേന്ദ്രത്തെ തലോടിയും മുസ്ലീങ്ങളെ കുറ്റപ്പെടുത്തിയും അച്ചന്‍ നടത്തിയ പ്രഭാഷണം ചിരിപ്പിച്ചെങ്കിലും കൈവിട്ടുപോയി; അച്ചനെ പരിഹസിച്ച് വിശ്വാസികള്‍ രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് തടിതപ്പി കാപ്പിപൊടി അച്ചന്‍

01 FEBRUARY 2020 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്

ധ്യാനഗുരുവും കപ്പൂച്ചിന്‍ സഭയിലെ മുതിര്‍ന്ന വൈദികനുമായ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ കാപ്പിപ്പൊടിയച്ചന്‍ എന്നാണ് അറിയപ്പെടുന്നത്. എപ്പോഴും കാപ്പിപ്പൊടി വേഷത്തിലെത്തുന്ന അച്ചന്റെ ഓരോ വാക്കും നമ്മളില്‍ ചിരി പടര്‍ത്തും. വിശ്വാസികളല്ലാത്തവര്‍ പോലും അച്ചന്റെ പ്രസംഗം അല്‍പനേരം കേട്ടിരുന്നുപോകും. അതിനാല്‍ തന്നെ പലപ്പോഴും വിവാദത്തിലുമായിട്ടുണ്ട്.

വിശ്വാസികളോട് നടത്തിയ പ്രസംഗത്തിനിടെ പൗരത്വ നിയമ വിഷയത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇപ്പോള്‍ അച്ചന്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. പൗരത്വ നിയമത്തില്‍ കേന്ദ്രം മുസ്ലീങ്ങളോട് കാണിച്ചത് മോശമായി പോയി, നീതികേടാണ് എന്നു പറയുന്ന വൈദികന്‍ മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നപോലെ നമ്മുക്കും നിഷേധിക്കപ്പെടാം എന്ന് പറയുന്നു. വീഡിയോ വിവാദമായതോടെ മാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞിരിക്കുകയാണ് ഫാ.പുത്തന്‍പുരയ്ക്കല്‍.

പിന്നീട് മുസ്ലീം വിരുദ്ധതയാണ് വൈദികന്റെ പ്രസംഗത്തിലുടെനീളം. 2.33 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ വിശ്വാസികളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനമാണ് വൈദികന്‍ നേരിടുന്നത്. ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ചരിത്ര ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിവരക്കേട് മാത്രം പറയുന്ന 'കാപ്പിപൊടി അച്ചന്‍' എന്നറിയപ്പെടുന്ന ഫാ.പുത്തന്‍പുരയ്ക്കലിനെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ നിറയുകയാണ്.

വൈദികന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്. ''വാഡിയാര്‍ രാജാവിന്റെ സൈന്യാധിപനായ ടിപ്പുസുല്‍ത്താന്‍ മലബാറില്‍ വന്നു. കുതിരപ്പുറത്ത് വന്നിട്ട് ടിപ്പുവും സൈന്യവും ക്രിസ്ത്യാനികളെ വെടിവച്ചുകൊന്നു, ഹിന്ദുക്കളെ ഇല്ലാതാക്കി, പേടിപ്പിച്ച് വിരട്ടി മുസ്ലീം ആക്കി, അല്ലാതെ മലബാറില്‍ മുസ്ലീം സ്വീകരിച്ചതൊന്നുമല്ല, 515 വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പേടിപ്പിച്ച് മതംമാറ്റിയതാണ്. പൗരത്വ ബില്ലൊക്കെ വരുമ്പോ കേന്ദ്രം കാണിച്ചത് തെറ്റാണ്, പക്ഷേ ഒരു കാര്യം നാം ഓര്‍ക്കണം, മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന പോലെ നമ്മുക്കും നിഷേധിക്കപ്പെടാം. പക്ഷേ മുസ്ലീങ്ങളെയും നമ്മുക്ക് വിശ്വസിക്കാന്‍ പറ്റുന്നവരല്ല.

ബോംബെയില്‍ നമ്മള്‍ നിലനില്‍ക്കുന്നത് ശിവസേനയുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലീങ്ങള്‍ നമ്മെ ബോംബെയില്‍ ഇല്ലാതാക്കും. രണ്ടു കാലത്ത് മുസ്ലീങ്ങളെ നമ്മുക്ക് വിശ്വസിക്കാന്‍ പറ്റില്ല. രണ്ടു മാസം മുന്‍പ് ബോംബെയില്‍ ധ്യാനിപ്പിക്കാന്‍ ചെന്നപ്പോള്‍ കണ്ടു ഇവരുടെ പ്രവൃത്തികള്‍. ലോകത്ത് ഒരു രാജ്യത്ത് മാത്രമേയുള്ളൂ മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ്, സൗദിയില്‍ മെക്കയില്‍. മുസ്ലീം റോഡ്, മറ്റുള്ളവര്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാ.. അങ്ങനെയുള്ള മതഭ്രാന്ത് ഹിന്ദുക്കളെക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ക്കാണ്. അത് പറയാതിരിക്കാന്‍ പറ്റില്ല. ഇന്ന് കേന്ദ്രം അവരോട് കാണിച്ചത് അനീതിയാണ്. അത് മറ്റൊരു വശം. പക്ഷേ അവരും പുണ്യാളന്മാരൊന്നുമല്ല.

നമ്മള്‍ സഹിക്കുന്ന ഒരു ഭാഗമുണ്ട്. ഏറ്റവും കൂടുതല്‍ നമ്മെ കൊല്ലുന്നതാരാ? ഹിന്ദുക്കളാണോ? നൈജീരിയയില്‍, സിറിയയില്‍, ഇറാക്കില്‍, മുസ്ലീങ്ങളാണ്. അത് നമ്മള്‍ കൂട്ടിവായിക്കണം. ലോകത്ത് എവിടെ ചെന്നാലും നമ്മെ കൊല്ലുന്നത് മുഴുവന്‍ മുസ്ലീങ്ങളാണ്. ഇന്ത്യയില്‍ അടുത്തകാലത്ത് മതഭ്രാന്തന്മാര്‍ വന്നശേഷമാണ് ഈ ബഹളം.

അന്ന് ടിപ്പുവിന്റെ പട്ടാളം വന്ന് ആലുവ കഴിഞ്ഞ് ആലങ്ങാട് വന്നപ്പോള്‍ വഴിയില്‍ നിന്ന് മാവ് വളഞ്ഞു. പട്ടാളത്തിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ മാവ് നിന്ന സ്ഥലമാണ് കൂനമ്മാവ്!

പട്ടാളം ചെറായി ബീച്ചില്‍ വരുമ്പോള്‍ ശക്തമായ മഞ്ഞ്. എട്ടുനോമ്പിന്റെ കാലമാണ്. ആളുകള്‍ പള്ളിയില പ്രാര്‍ത്ഥിക്കുകയാണ്. ശക്തമായ മഞ്ഞില്‍ പള്ളി മറഞ്ഞുപോയി. അതോടെ പള്ളി കാണാതെ ടിപ്പുവിന്റെ പട്ടാളം മുന്നോട്ടുപോയി. അതിനിടെ വാഡിയാറില്‍ മറ്റൊരു യുദ്ധം വന്നത്. ടിപ്പുവിനെ അന്ന് തിരിച്ചുവിളിച്ചു. അങ്ങനെ പോയിരുന്നില്ലെങ്കില്‍ 500 വര്‍ഷം മുന്‍പ് കോട്ടയം, അടൂര്‍, പത്തനംതിട്ട, ദേവലോകം, വകയാര്‍, റാന്നി, ഇതിലെ ഒറ്റപ്പോക്ക് പോയേനെ.. അങ്ങനെയെങ്ങാനും പോയിരുന്നെങ്കില്‍ ഇന്ന് നിങ്ങളുടെയൊക്കെ പേര് ഫാത്തിക, സുലേഖ, ബഷീര്‍, മുസ്തഫ എന്നൊക്കെ ആയെനെ.'' സഭയില്‍ മാതാവിന്റെ പ്രത്യേക മാധ്യസ്ഥം ഉണ്ടായിരുന്നതുകൊണ്ടാണ് സഭ രക്ഷപ്പെട്ടതെന്നാണ് വൈദികന്‍ പറഞ്ഞുവയ്ക്കുന്നത്.

അച്ചന്റെ വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ് മുതലായ സമൂഹ മാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചാരണം കിട്ടി. ക്രൈസ്തവരുടെ ഗ്രൂപ്പുകളിലും വലിയ പ്രചാരമാണ് ലഭിച്ചത്. വിശ്വാസികളാകട്ടെ വൈദികനെ കണക്കിന് വിമര്‍ശിക്കുകയും ടിപ്പുവിനെ കുറിച്ച് ചരിത്ര ബോധമില്ലാതെ വിഡ്ഢിത്വം വിളമ്പുന്നതില്‍ പരിഹാസവും അഴിച്ചുവിട്ടു. നൈജീരിയയേയും സിറിയയേയും ഓര്‍ക്കുന്ന അച്ചന്‍ കന്ദമാല്‍ മറന്നുപോയോ എന്നും ഇവര്‍ ചോദിക്കുന്നു. ചാനലുകളില്‍ പോയിരുന്ന് വളിപ്പ് കോമഡി അടക്കുന്നപോലെ നുണ പൊട്ടിക്കുമ്പോള്‍ ചരിത്ര പുസ്തകങ്ങള്‍ കൂടി മറിച്ചുനോക്കാനെങ്കിലും മെനക്കെടണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് വിമര്‍ശകര്‍. രാഷ്ട്രീയ നേതാവാകാന്‍ താല്‍പര്യമുള്ളയാല്‍ വൈദികനാവുകയും സഭയുടെ ഉന്നത പദവിയില്‍ എത്തുകയും ചെയ്യുമ്പോള്‍ ചില രാഷ്ട്രീയക്കാരെ സുഖിപ്പിക്കുന്ന ഇത്തരം വാക്കുകള്‍ പുറത്തുവരുമെന്നും ഇവര്‍ പറയുന്നു.

ധ്യാനപ്രസംഗം കൈവിട്ടു പോയെന്ന് ബോധ്യപ്പെട്ടതോടെ മാധ്യമങ്ങളിലൂടെ ഖേദം പറഞ്ഞ് തടിതപ്പുകയാണ് വൈദികന്‍. ഇസ്ലാമിനെ എതിര്‍ക്കുന്നില്ലെന്നും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അങ്ങനെ വന്നതില്‍ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (11 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (30 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (56 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends