നാലു മാസത്തിനകം ലക്ഷ്യം... ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ മറ്റൊരു നാഴികക്കല്ലു കൂടി; ചെലവു കുറഞ്ഞ റോക്കറ്റുകളുടെ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നു; ആദ്യ വിക്ഷേപണം നാലു മാസത്തിനകം; ഇതിലൂടെ ഇന്ത്യ കൈവരിക്കുന്നത് അപൂര്‍വ നേട്ടം

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് കുതിച്ചുയരുകയായിരുന്നു. ബഹിരാകാശ രംഗത്ത് അപൂര്‍വ നേട്ടങ്ങള്‍ കൈവരിക്കാനും ഇന്ത്യയ്ക്കായി. മറ്റൊരു വലിയ ദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. കരുത്തേറിയതും ചെലവു കുറഞ്ഞതുമായ ചെറിയ റോക്കറ്റുകള്‍ നാലുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഥവാ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. ഹരിദാസ് പറഞ്ഞു. 35 കോടി രൂപവരെ ചെലവുവരുന്ന 500 കിലോ വരെ ഭാരമുള്ള റോക്കറ്റുകളാണ് വിക്ഷേപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ സാങ്കേതിക വിദ്യകളിലൂടെയുണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും പുതിയ ദൗത്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കോവളം റാവീസ് ബീച്ച് റിസോര്‍ട്ടില്‍ 'നവ ബഹിരാകാശം അവസരങ്ങളും മുന്നോട്ടുള്ള വഴികളും' എന്ന വിഷയത്തില്‍ ആരംഭിച്ച ദ്വിദിന ഉച്ചകോടിയായ 'എഡ്ജ് 2020' ലെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുളള ആദ്യ വിക്ഷേപണം അടുത്ത നാലുമാസത്തിനുള്ളില്‍ ഉണ്ടാകും. വിപണിയിലെ ചെറുകിട ഇടത്തരം മധ്യ വിഭാഗങ്ങളിലേക്കെത്തിപ്പെടാനാകുന്നതുകൊണ്ട് ഇതിലൂടെ ഐഎസ്ആര്‍ഒക്ക് വന്‍ വാണിജ്യനേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ച കൊണ്ട് ഐഎസ്ആര്‍ഒയ്ക്ക് ഇത്തരം റോക്കറ്റുകള്‍ നിര്‍മിക്കാനാകുമെന്നതാണ് സവിശേഷത. റോക്കറ്റുകള്‍ക്കായി ഐഎസ്ആര്‍ഒ 160 കോടി ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 87 കോടി ഡോളര്‍ പിഎസ്എല്‍വിക്കും ശേഷിച്ചവ ജിഎസ്എല്‍വിക്കുമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 500 പിഎസ്എല്‍വി റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന് ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ചൊവ്വാദൗത്യം പൂര്‍ത്തിയായി ആറു വര്‍ഷത്തിനു ശേഷം ശുക്രന്‍ ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ നീങ്ങുകയാണ്. 10 വര്‍ഷത്തിനുള്ളില്‍ ഏഴ് ബഹിരാകാശ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ തയാറെടുക്കുന്നത്.
2020ല്‍ ശുക്രനിലേക്കുള്ള ദൗത്യത്തിന് 'എക്‌സ് പോസാറ്റ്' തയാറായി. ഇതില്‍ ഗ്രഹാന്തര ദൗത്യത്തിനുള്ള ഇരുപതിലധികം ഉപഗ്രഹങ്ങളുണ്ടാകും. കോസ്മിക് റേഡിയേഷനെക്കുറിച്ചുള്ള പഠനമാണ് എക്‌സ് പോസാറ്റ് നിര്‍വഹിക്കുക. സൂര്യനെക്കുറിച്ചുള്ള പഠനത്തിന് 2021ല്‍ ആദിത്യ എല്‍ 1, 2022ല്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള രണ്ടാം ഘട്ടം, 2024ല്‍ ചാന്ദ്ര ധ്രുവങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ചാന്ദ്രയാന്‍3 തുടങ്ങിയവും ഭാവി പദ്ധതികളാണ്. 2028ല്‍ സൗരയൂഥത്തിന് പുറത്തേക്കുള്ള പര്യവേഷണവും ലക്ഷ്യമിടുന്നു.
ഭാരം, വലുപ്പം, ഘടന, സാന്ദ്രത, ഗുരുത്വാകര്‍ഷണം എന്നിവയില്‍ ശുക്രന് ഭൂമിയുമായി സാമ്യമുണ്ട്. ഉപരിതലം, അതിന്റെ ഉപ ഉപരിതലം, അന്തരീക്ഷത്തിലെ രാസഘടന, സൂര്യവികരണം, സൂര്യതാപം, സൗരക്കാറ്റ് എന്നിവയെക്കുറിച്ചാകും ശുക്രനില്‍ എക്‌സ് പോസാറ്റ് പഠനം നടത്തുക. അന്താരാഷ്ട്രതലത്തില്‍ ശുക്ര ദൗത്യത്തോട് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപതിലധികം ഉപഗ്രഹങ്ങള്‍ ഭാരതത്തിന്റെ ദൗത്യത്തോടൊപ്പം അയയ്ക്കാന്‍ വിവിധരാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആദിത്യ എല്‍1, എക്‌സ് പോസാറ്റ് ദൗത്യങ്ങള്‍ അവസാനഘട്ടത്തിലാണ്. ബാക്കിയുള്ളവ ആസൂത്രണഘട്ടത്തിലും. ആദിത്യ എല്‍ 1, സൂര്യദൗത്യവും ഭൂമിയിലെ കാലാവസ്ഥാ വ്യതിയാന പഠനത്തില്‍ മുഖ്യപങ്കാകും വഹിക്കുക. ഉപഗ്രഹങ്ങള്‍ സൂര്യന്റെ വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷത്തെ കുറിച്ച് പഠിക്കും. സൂര്യന്റെ ബാഹ്യന്തരീക്ഷമാണ് ഉപരിതല അന്തരീക്ഷത്തില്‍ ഇടപെട്ട് ഭൂമിയില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്നത്. സോളാര്‍ കൊറോണയെക്കുറിച്ചുള്ള നിരീക്ഷണം കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യതയോടെ നടത്തുന്നതിനും സഹായിക്കുന്നതാണ്.
L" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























