Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ചെന്നിത്തലയും മുല്ലപ്പള്ളിയും ഒന്നായി; ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാൻ രമേശ് ചെന്നിത്തല തയ്യാറായതോടെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയും ചെന്നിത്തലയും തമ്മിലുള്ള വഴക്ക് തത്കാലത്തേക്ക് കോംപ്ലിമെന്റ്സായി

01 FEBRUARY 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്

ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാൻ രമേശ് ചെന്നിത്തല തയ്യാറായതോടെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയും ചെന്നിത്തലയും തമ്മിലുള്ള വഴക്ക് തത്കാലത്തേക്ക് കോംപ്ലിമെന്റ്സായി.

2021 ൽ കേരള മുഖ്യമന്ത്രിയാകാൻ തയാറെടുക്കുന്ന രമേശ് ചെന്നിത്തല ലോകത്തുള്ള സർവ മനുഷ്യരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുമായുള്ള പിണക്കം തീർത്തതും ഇതിന്റെ ഭാഗമാണ്.

ഇതിൽ മുല്ലപ്പള്ളിയുമായുള്ള തർക്കമാണ് ഏറെ നാളായി അദ്ദേഹത്തിന്റെ മനസിനെ അലട്ടികൊണ്ടിരുന്നത്. പുല്ല് തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നതാണ് മുല്ലപ്പള്ളിയുടെ രീതിയെന്ന് ചെന്നിത്തല ഉറച്ച് വിശ്വസിക്കുന്നു. ചെന്നിത്തലയെ പണ്ടും മുല്ലപ്പള്ളിക്ക് അത്ര പഥ്യമല്ല. മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ അതിമോഹം തന്നെയാണ് കാരണം.

താനും മുഖ്യമന്ത്രിയാവാൻ യോഗ്യനാണെന്നാണ് മുല്ലപ്പള്ളിയുടെ ഭാവം. കെ പി സി സി അധ്യക്ഷനായിരുന്ന് 2021 ൽ നേട്ടം കൊയ്ത്താൽ അതിന് അദ്ദേഹം ഒരു കൈ നോക്കിയെന്ന് വരും.കേന്ദ്ര മന്ത്രിയായിരുന്ന മുല്ലപ്പള്ളിക്ക് അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ നന്നായറിയാം..

ഡൽഹി നേതാക്കൻമാരുമായുള്ള അടുപ്പവും നിലപാടുകളിലെ കാർക്കശ്യവും ജീവിതത്തിലെ ആദർശനിഷ്ഠയുമാണ് മുല്ലപ്പള്ളിയെ സഹായിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇതിനകം തന്നെ മികച്ച ഇമേജ് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് അവരുടെ ബദ്ധശത്രു സി പി എം ആണ്. ബിജെപിയോട് അവർക്ക് കാര്യമായ ശത്രുതയില്ല. സാധാരണ കോൺഗ്രസ് പ്രവർത്തകർ പൗരത്വ നിയമത്തെ ഒരു പരിധി വരെ അനുകൂലിക്കുന്നവരുമാണ്. സി പി എം നടത്തുന്നത് അധികാരത്തിൽ തിരിച്ചു വരാനുള്ള ഗിമിക്കാണെന്ന് അവർക്കറിയാം. അതിന് മുന്നിൽ രമേശ് ചെന്നിത്തല അറ്റൻഷനായി നിന്നു കൊടുത്തതിന്റെ ഈർഷ്യയും അവർക്കുണ്ട്. അപ്പോഴാണ് മുല്ലപ്പള്ളി ഒരുമിച്ചുള്ള സമരത്തിനെതിരെ ആദ്യവെടി പൊട്ടിച്ചത്. അത് കേട്ട് കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർ നിർത്താതെ കൈയടിച്ചു .

മുല്ലപ്പള്ളി ഇല്ലായിരുന്നെങ്കിൽ ചെന്നിത്തലയും പിണറായിയും ചേർന്ന് കുറു മുന്നണി രൂപീകരിക്കുമായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ പൗരത്വ ബില്ലിനെ അനുകൂലിച്ചത് കോൺഗ്രസുകാർക്കിടയിൽ ഉണ്ടാക്കിയ അമർഷം ചെറുതല്ല. മർമ്മം നോക്കി കുത്തി എന്നതാണ് മുല്ലപ്പളളിയുടെ നേട്ടം. താൻ കോൺഗ്രസിനൊപ്പം നിൽക്കുന്ന എന്ന പ്രതീതി സൃഷ്ടിക്കാനും മുല്ലപ്പള്ളിക്ക് കഴിഞ്ഞു.

സി പി എമ്മിന്റെ ലക്ഷ്യം കോൺഗ്രസാണ്. ബി ജെ പി യുടെ ലക്ഷ്യവും കോൺഗ്രസാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇരുവരും എന്തും ചെയ്യും.ചെന്നിത്തലയുടെ അടവുനയത്തിന് യാതൊരു പ്രയോജനവുമുണ്ടാവില്ല.

കോൺഗ്രസിൽ ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും പുറമേയുള്ള പുതിയ ഗ്രൂപ്പിന്റെ വക്താവായാണ് മുല്ലപ്പള്ളി അറിയപ്പെടുന്നത്. അദ്ദേഹത്തിന് രാഹുൽ ഗാന്ധിയുടെയും എ കെ ആന്റണിയുടെയും കെ സി വേണുഗോപാലിന്റെയും വി എം സുധീരന്റെയും പിന്തുണയുണ്ട്. കോൺഗ്രസിലെ കേരള മോഡൽ പ്രായോഗിക മതികൾക്ക് ബദലായി ഒരു പുതിയ കൂട്ടായ്മമ പടുത്തുയർത്തുകയാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യം. അതിൽ അദ്ദേഹം ഏറെക്കുറെ വിജയിച്ചു കഴlഞ്ഞു

നിയമസഭയിൽ ഗവർണറെ തടയണമെന്ന നിർദ്ദേശം മുല്ലപ്പള്ളിയുടേതായിരുന്നു.ഇത് അംഗീകരിക്കാൻ ആദ്യം ചെന്നിത്തല വഴങ്ങിയില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. അത് ഗത്യന്തരമില്ലാത്ത ഒരു നീക്കമായിരുന്നു.ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയവും മുല്ലപ്പള്ളിയുടെ നീക്കമായിരുന്നു.

പ്രമേയം തള്ളിയ നിയമസഭ കാര്യോപദേശക സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഇതിലും ചെന്നിത്തല പ്രതിസന്ധിയിലായി.

മുല്ലപ്പള്ളിയുടെ സമരം സി പി എമ്മിനോടാണ്. കാരണം കേരളത്തിൽ ബിജെപിക്കെതിരെ നിഴൽ യുദ്ധം നടത്തിയിട്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്ന് അദ്ദേഹത്തിനറിയാം. ചുരുക്കത്തിൽ ചെന്നിത്തലയെയും പിണറായിയെയും തമ്മിൽ തെറ്റിച്ചതിന്റെ ക്രെഡിറ്റ് മുല്ലപ്പള്ളിക്ക് മാത്രം. ചെന്നിത്തലയെ ഇല്ലാതാക്കുകയാണ് അടുത്ത ലക്ഷ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (11 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (30 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (56 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends