അച്ഛന്‍ പിന്നിലേക്കെടുത്ത ജീപ്പിടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

അച്ഛന്‍ പിന്നിലേക്കെടുത്ത ജീപ്പിടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. പാലോട് പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്-ശാരി ദമ്ബതിമാരുടെ മകന്‍ വൈഭവ് ആണ് മരിച്ചത്. ജീപ്പ് ഡ്രൈവറായ സന്തോഷ്, വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ വീട്ടുമുറ്റത്തുനിന്ന് ജീപ്പെടുക്കുമ്പോള്‍ വൈഭവ് അവിചാരിതമായി പിന്നില്‍ വരികയായിരുന്നു.
ജീപ്പിന്റെ പിന്‍ഭാഗം ഇടിച്ച് പരിക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈഭവിന്റെ സഹോദരന്‍ വൈഷ്ണവ് പേരയം ഗവ. യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha


























