ഗവര്‍ണര്‍ വീണ്ടും ഞെട്ടിച്ചു;സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഹിയറിംഗ് ഇന്ന്; വി സി അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തുന്നത്; അതിമോഹക്കാരുടെ ആപ്പീസ് പൂട്ടിക്കാന്‍ ആരിഫ് ഖാന്‍

സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഹിയറിംഗ് ഇന്ന്. വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. സാങ്കേതിക സർവകലാശാല വി. സി. ഡോക്ടർ എം. എസ്. രാജശ്രീക്ക് പുറമേ, പരാതിക്കാരനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ, മൂന്നാം മൂല്യനിർണയത്തിലൂടെ ബിടെക് പരീക്ഷ വിജയിച്ച വിദ്യാർത്ഥി എന്നിവരെയാണ് ഗവർണർ രാജ്ഭവനിൽ ഹിയറിങിനായി വിളിച്ചിട്ടുള്ളത്.
സാങ്കേതിക സർവ്വകലാശാല നടത്തിയ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശപ്രകാരം മൂന്നാം തവണ മൂല്യനിർണയം നടത്തി വിജയിപ്പിച്ച നടപടി റദ്ദാക്കണം, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുത്ത് സർവകലാശാലകളിൽ നടത്തുന്ന അദാലത്തുകൾ ചട്ടവിരുദ്ധമായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളുയർത്തിയ പരാതിയിലാണ് ഗവർണറുടെ ഹിയറിംഗ്.
https://www.facebook.com/Malayalivartha


























