47 ദിവസങ്ങൾ ജയിലിൽ കിടന്നു; ഒടുവിൽ ആ സത്യം എല്ലാവരും അറിഞ്ഞു; എന്നാൽ നഷ്ടമായത് ആര് മടക്കി കൊടുക്കും ?

ഒരു തെറ്റിദ്ധാരണ പലപ്പോഴും നമുക്ക് തിരുത്താൻ കഴിഞ്ഞെന്ന് വരില്ല. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതം നോവാകുകയാണ്. മാലമോഷണക്കേസിൽ അകപ്പെട്ട് പോയ ജി.രമേശ് കുമാർ എന്ന മനുഷ്യൻ. മാലമോഷണക്കേസിൽ 47 ദിവസമായിരുന്നു ഇദ്ദേഹം ജയിലിൽ കഴിഞ്ഞത്. എന്നാൽ ഒടുവിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന സത്യാവസ്ഥ പുറത്ത് വന്നപ്പോൾ ഇദ്ദേഹത്തിന് പലതും നഷ്ടമായിരുന്നു. ജോലിയും വീടും ബന്ധുക്കൾ തുടങ്ങിയവർ നഷ്ടപ്പെട്ട കുറ്റാരോപിതൻ തെരുവിലാകുകയും ചെയ്തു . കസ്റ്റഡിയിലിരിക്കെ ക്രൂരമർദനമായിരുന്നു ഇദ്ദേഹം ഏറ്റത്. നാട്ടുകാർക്കു മുൻപിൽ കള്ളനാകേണ്ടി വന്നതിന്റെ വേദനയുമായി കടത്തിണ്ണയിൽ കഴിയുകയാണ് ഇപ്പോൾ ഈ 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കൽ ജി.രമേശ് കുമാർ.
ജി.രമേശ് കുമാറിന്റെ സ്ഥലവാസിയായ പുളിമൂട്ടിൽ കാർത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലായിരുന്നു രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മാലപൊട്ടിച്ചത് താനാണെന്ന് യഥാർത്ഥ കള്ളൻ സമ്മതിച്ച് കഴിഞ്ഞിരുന്നു . മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ കായംകുളം മേനാമ്പള്ളി സ്വദേശി നിധിനായിരുന്നു മാല മോഷ്ട്ടിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ ഈ കുറ്റം ഏറ്റുപറയുകയും ചെയ്തു . നവംബർ 12-ന് പുലർച്ചേയായിരുന്നു ഈ സംഭവം നടന്നത് . മാലപൊട്ടിച്ച ആൾ രമേശ്കുമാറിന്റെ വീട്ടിലേക്ക് ഓടിക്കയറുന്നത് കാർത്ത്യായനി കണ്ടിരുന്നു . ഈ മൊഴി കാർത്യാനി നൽകുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടതും . 47 ദിവസം കഴിഞ്ഞായിരുന്നു ഈ പ്രതിക്ക് ജാമ്യം കിട്ടിയത് .
എന്നാൽ ഇത്രയും കാലത്തിന് ഇടയിൽ തന്റെ പേരിൽ ഒരു പെറ്റിക്കേസുപോലുമുണ്ടായിട്ടില്ലെന്ന് രമേശ് കുമാർ വെളിപ്പെടുത്തിയിരുന്നു. നല്ലനിലയിലായിരുന്നു താൻ ഇത്രയും കാലം കഴിഞ്ഞിരുന്നത്. എന്നാൽ മോഷണക്കേസിൽപ്പെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മോഷണക്കേസിൽപ്പെട്ടതോടെ വീട്ടുകാർ കൈയൊഴിയുകയായിരുന്നു . സ്വന്തമായി കയ്യിൽ ഉണ്ടായിരുന്ന ഒരു ജോലി നഷ്ടമായി. കായംകുളം ചെറിയ പത്തിയൂരിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവർ ജോലിയായിരുന്നു നഷ്ടമായത്. എന്നാൽ താനൊരു മോഷണക്കേസിലെ പ്രതിയായതിനാൽ ജാമ്യത്തിലറങ്ങിയിട്ടും ആരും തനിക്കൊപ്പം സഹകരിച്ചില്ല. മാലപൊട്ടിച്ച ആൾ കുറ്റം ഏറ്റുപറഞ്ഞെങ്കിലും രമേശ് കുമാറിനെതിരേ മൊഴിയുണ്ടെന്നാണ് പോലീസ് ഇപ്പോഴും വ്യക്തമാക്കുന്നത്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രമേശ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ഈ കാര്യത്തെ പറ്റി കൂടുതൽ വിശദീകരിക്കാൻ മാവേലിക്കര പോലീസ് തയ്യാറായിട്ടില്ല. രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത എസ്.ഐ. സ്ഥലം മാറിപ്പോകുകയും ചെയ്തു .‘കസ്റ്റഡിയിലെടുത്തശേഷം മാവേലിക്കര പോലീസ് ക്രൂരമായി മർദിക്കുകയും ചെയ്തു. മാല മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോലീസ് മർദനം എന്നും അദ്ദേഹം പറഞ്ഞു . ജീവൻ പോയാലും സമ്മതിക്കില്ലെന്ന് ഇദ്ദേഹം പറഞ്ഞപ്പോൾ ഇടിയുടെ ശക്തിയും കൂടുകയായിരുന്നു .
എന്നാൽ മർദിച്ച കാര്യം കോടതിയിൽ പറഞ്ഞാൽ കസ്റ്റഡിയിൽ വാങ്ങുമ്പോൾ കാണിച്ചുതരുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു . ഇതിനാൽ മജിസ്‌ട്രേറ്റ് ചോദിച്ചപ്പോൾ ദേഹോപദ്രവം ഉണ്ടായില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി, ഡി.ജി.പി., പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ എന്നിവരെ സമീപിച്ച് എനിക്കു നേരിടേണ്ടി വന്നിരിക്കുന്ന ദുരന്തത്തെപ്പറ്റി അറിയിക്കും എന്നും രമേശ്കുമാർ പറയുകയുണ്ടായി . എന്നാൽ, തൻറെ മാല പൊട്ടിച്ചത് ഇപ്പോൾ അറസ്റ്റിലായ ആളല്ലെന്ന് കാർത്ത്യായനിയും പറയുന്നു.
https://www.facebook.com/Malayalivartha


























