പകൽ പെയിന്റർ ; രാത്രിയിൽ പെൺവേഷം കെട്ടൽ; ലക്ഷ്യമിടുന്നത് സ്ത്രീകളെ; കുടുങ്ങിയപ്പോൾ ഓരോ വിവരങ്ങൾ പുറത്തേക്ക്

കണ്ടാൽ മാന്യമായി വേ ഷമണിഞ്ഞ സ്ത്രീ ....സംശയിക്കാൻ യാതൊരു വകയുമില്ല... എന്നാൽ അടുത്ത നിമിഷം ആക്രമിച്ച് ആ സ്ത്രീ സ്വർണ്ണം കവരും. എന്നാൽ അതൊരു സ്ത്രീയുമല്ല. സ്ത്രീ വേഷത്തിൽ മോഷണം നടത്തി വന്ന വ്യക്തിയെ പോലീസ് പിടിക്കൂടി. സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ചായിരുന്നു സ്വർണം കവർന്ന് കൊണ്ടിരുന്നത്. ഇയാളെ മാവേലിക്കരയിൽ വച്ചായിരുന്നു പിടികൂടിയത്. എന്നാൽ ഇയാളുടെ പേരിൽ നിരവധി കേസുകൾ ഉണ്ട്. വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളിലാണ് ഇയാൾ പ്രതിയായിരിക്കുന്നത്. പത്തിയൂർ സ്വദേശി നിധിൻ വിക്രമനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിൽ പ്രതിയായ നിധിനെതിരെ ഇരുപതിലധികം കേസുകൾ ഉള്ളത്.എന്നാൽ എല്ലാം തന്നെ സമാന സ്വഭാവമുള്ള കേസുകളാണ്. സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തിയാണ് ഇയാൾ മോഷണ പരമ്ബര തുടർന്ന് വന്നത്, സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സമയത്ത് മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
പെയിന്‍റിംഗ് ജോലിക്കാരനായിരുന്നു നിധിൻ. ജോലി സമയം ഇയാൾ മോഷണത്തിനായി വീടുകൾ കണ്ടുവെക്കും. രാത്രിയാകുമ്പോൾ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കും. എന്നിട്ടു പ്രതി സ്ത്രീകൾ തനിച്ച് പുറത്തിറങ്ങുന്നതോടെ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയാണ് പതിവ് . മാത്രമല്ല സ്ത്രീകൾ ബഹളം വെച്ചാൽ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും ഇയാൾ . അപരിചതരുടെ വീട്ടിൽ മാത്രമല്ല പരിചയക്കാരുടെ വീടുകളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. അവിടങ്ങളിലെത്തുമ്പോൾ സ്ത്രീ വേഷത്തിലോ മുഖം മറച്ചോ ആണ് മോഷണം നടത്തുന്നത്. മാവേലിക്കര എസ്എച്ച്ഓ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ എറണാകുളത്ത് വെച്ച് ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. മോഷ്ടിക്കുന്ന സ്വർണ്ണം കായംകുളത്തെ സ്വർണ്ണക്കടകളിലാണ് ഇയാൾ വിറ്റിരുന്നത്. ഇതിൽ 25 പവനോളം സ്വർണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയിൽ വാങ്ങും.
https://www.facebook.com/Malayalivartha


























