നടുറോഡിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു; ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പട്ടാപ്പകൽ നടുറോഡിൽ യുവാവിന്റെ തോന്ന്യാസം. യുവതിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് പിടിച്ചു. പുത്തൂർ പ്രതീക്ഷാ നഗർ വെള്ളായിൽ തെങ്ങുംതുണ്ടിൽ ശ്യാം (21) ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ഈ സംഭവം നടന്നത്. റോഡിലൂടെ നടന്നുവരുകയായിരുന്ന യുവതിയെ ശ്യാം കയറിപ്പിടിക്കുകയായിരുന്നു. എന്നാൽ യുവതി കുതറിയോടി. ആ സമയം മറിഞ്ഞുവീണ ഇവരോട് ലൈംഗികാതിക്രമം കാട്ടുകയായിരുന്നെന്നും പോലീസ് പറയുകയുണ്ടായി .
യുവതിയുടെ നിലവിളി കേട്ട് പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തുകയായിരുന്നു . എന്നാൽ സംഭവസ്ഥലത്തുെവച്ചുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോകുകയും ചെയ്തു . എസ്.ഐ.മാരായ ആർ.രതീഷ്‌കുമാർ, സുരേഷ് ബാബു, എ.എസ്.ഐ.മാരായ ബാബുക്കുട്ടക്കുറുപ്പ്, ദിലീപ്കുമാർഎന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























