മൊബൈൽ ഫോണിൽ സംസാരിച്ച് സ്‌കൂൾ ബസോടിച്ച ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി; ശിക്ഷ 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും

അശ്രദ്ധമായി സ്‌കൂൾ ബസോടിച്ച ഡ്രൈവാക്ക് ലഭിച്ചത് മാതൃകപരമായ ശിക്ഷ. സ്‍കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച ബസ് ഡ്രൈവർ ആണ് കുടുങ്ങിയത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം നടന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയാണ് ദൃശ്യങ്ങൾ പകര്‍ത്തി ഡ്രൈവറെ പൊക്കിയത്. സ്‍കൂളിൽ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് പ്രതി.
ഡ്രൈവര്‍ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിലെ ക്യാമറയിൽ പതിയുകയും തുടർന്ന് അധികൃതർ ഡ്രൈവറോട് ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. പട്ടാമ്പി ജോയിന്റ് ആർടിഒ ഡ്രൈവർക്ക് പിഴ ചുമത്തുകയും ചെയ്തു. 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും ആണ് ഡ്രൈവർക്ക് ലഭിച്ച ശിക്ഷ. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഒരു ദിവസത്തെ സാമൂഹിക സേവനത്തിനും എടപ്പാൾ ഡ്രൈവിങ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ദിവസത്തെ ക്ലാസിന് ഡ്രൈവര്‍ ഹാജരാകുകയും വേണം.
https://www.facebook.com/Malayalivartha


























