കളിയിക്കാവിള എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി

കളിയിക്കാവിള എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി . ഷെയ്ഖ് ദാവൂദ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത് . തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നിന്നായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വില്‍സനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരെ ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തമിഴ്‌നാട് ക്യു ബ്രാഞ്ച് അറസ്റ്റു ചെയ്യുകയും ചെയ്തു .
കളിയിക്കാവിള മുസ്‌ലിം പള്ളിക്കു സമീപത്തെ ചെക്‌പോസ്റ്റില്‍ രാത്രിഡ്യൂട്ടിക്കിടെയായിരുന്നു എഎസ്‌ഐ വില്‍സണെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായിട്ടായിരുന്നു എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. അതിന് കളിയിക്കാവിള ചെക്‌പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























