ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെ വിധി പറയുമെന്ന് സുപ്രീംകോടതി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെ വിധി പറയുമെന്ന് സുപ്രീംകോടതി. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഭരണഘടനാ വിഷയങ്ങള്‍ മാത്രമേ ഒമ്പതംഗ ബെഞ്ച് പരിഗണിക്കൂവെന്നും ചീഫ് ജസ്റ്റിസ് എച്ച്.എ ബോഹ്‌ദെ അറിയിച്ചു.
മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടി ഉള്ളതിനാലാണ് ഈ തീരുമാനമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് വിശാലബെഞ്ചിന് വിട്ട തീരുമാനത്തിനെതിരെ തര്‍ക്കമുണ്ടായി. പുനഃപരിശോധന ഹരജികള്‍ വിശാലബെഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന്‍ ചൂണ്ടിക്കാട്ടി.
നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു. അതേസമയം, ബെഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യം തന്നെ വേണമെന്ന് അഭിഭാഷിക ഇന്ദിര ജെയ്‌സിങ് ആവശ്യപ്പെട്ടു. വിശാലബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























