സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും വർദ്ധിക്കുകയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 95 രൂപ വർദ്ധിച്ച് 13,775 രൂപയായി. ഒരു പവന് 760 രൂപ വർധിച്ച് 1,10,200 രൂപയാണ് ഇന്നത്തെ വില. ഇതിനു പുറമെ പണിക്കൂലിയും ജിഎസ്ടിയും കൂടിച്ചേർക്കുമ്പോൾ വലിയ വില കൊടുക്കേണ്ടതായി വരും.
ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമൊന്നുമില്ല, ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ്.
"
https://www.facebook.com/Malayalivartha


























