കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയായ ധന്യ (38) ആണ് മരിച്ചത്.
വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ഇവർ ജോലിക്ക് പോകുന്നതിനുള്ള സൗകര്യാർത്ഥം കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. ചൂര മീൻ അച്ചാറും മരിച്ചീനി പുഴുങ്ങിയതുമാണ് ഇവർ കഴിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ കടുത്ത ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുടുംബാംഗങ്ങൾ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം മണലിമുക്കിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടത്തി. ഭർത്താവ്: ശ്രീജിത്. ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha


























